+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഐസി കാന്പയിൻ സമാപന സമ്മേളനത്തിൽ അർഷദ് താനൂർ മുഖ്യപ്രഭാഷകൻ

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ രണ്ടു മാസക്കലാമായി നടത്തി വരുന്ന ജീവിത ലക്ഷ്യം പരലോക മോക്ഷം ദ്വൈമാസ കാന്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 21 വെള്ളിയാഴ്ച ഖുർതുബ ഇഹ് യാഉത്തുറാസ് ഹാളിൽ നട
കെകെഐസി കാന്പയിൻ സമാപന സമ്മേളനത്തിൽ അർഷദ് താനൂർ മുഖ്യപ്രഭാഷകൻ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ രണ്ടു മാസക്കലാമായി നടത്തി വരുന്ന ജീവിത ലക്ഷ്യം പരലോക മോക്ഷം ദ്വൈമാസ കാന്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 21 വെള്ളിയാഴ്ച ഖുർതുബ ഇഹ് യാഉത്തുറാസ് ഹാളിൽ നടത്തപ്പെടുമെന്ന് ഇസ്ലാഹി സെന്‍റർ വാർത്താ കുറിപ്പിൽ അറിയിച്ചു.

സമാപന സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ യുവ പ്രഭാഷകനും തിരുവനന്തപുരം ജാമിഅ അൽ ഫുർഖാന് ഫാക്കൽടിയുമായ അർഷദ് താനൂർ മുഖ്യപ്രഭാഷണം നിർവഹിക്കുന്നതാണ്. സമ്മേളനത്തിൽ "അധാർമികതയുടെ വ്യാപനവും ഇസ്ലാമിന്‍റെ പ്രതിരോധവും' എന്ന വിഷയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് പ്രസിഡന്‍റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി പ്രഭാഷണം നടത്തും. കാന്പയിന്‍റെ വിവിധ ഘട്ടങ്ങളിൽ നടത്തിയ ക്വിസ് മതസരങ്ങളുടെ മെഗാ പ്രൈസ് സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ സമ്മേളനത്തിലേക്ക് കുവൈത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും വാഹന സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 97895580

റിപ്പോർട്ട്: സലിം കോട്ടയിൽ