ന്യുജേഴ്സി: നോർത്ത് അമേരിക്കയിലെ പതിനാലാമത് ക്നാനായ കത്തോലിക്കാ ദേവാലയമായ ന്യുജഴ്സി ക്രൈസ്റ്റ് കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്താ മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ കാർമ്മികത്വം വഹിച്ചു.
കൂദാശ കർമ്മത്തിന് എത്തിചേർന്ന പിതാക്ക·ാരെ സ്വീകരിച്ചു. വെഞ്ചരിപ്പിനുശേഷം അഭി. മെത്രാന്മാരുടെ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. ആദ്യ ദിവ്യബലിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. ഇതോടൊപ്പം മൂലക്കാട്ട് പിതാവിന്റെ നാമ ഹേതുക തിരുന്നാളും ആഘോഷിച്ചു.
ക്നാനായ റീജണ്‍ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, ഷിക്കാഗോ രൂപതാ ചാൻസിൽ ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫെറോന വികാരി ഫാ. ജോസ് തറയ്ക്കൽ തുടങ്ങി മുപ്പതോളം വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു. നൂറ്റി മുപ്പത്തിയഞ്ച് ഇടവക അംഗങ്ങളുള്ള പള്ളിയുടെ വികാരി ഫാ. റെനി കുട്ടേലാണ്. കൂദാശ കർമ്മത്തോടനുബന്ധിച്ചു പൊതു സമ്മേളനവും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ