ന്യുയോർക്ക്: ഹാവർസ്റ്റോയിലുള്ള റോക്ക് ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ചിൽ ഇടവക വാർഷികവും പരി. അമ്മയുടെ പിറവി തിരുന്നാളും സെപ്റ്റംബർ 16 മുതൽ 28 വരെ ആഘോഷിക്കുന്നു. രൂപമെടുത്തിട്ടു ഒരുവർഷം തികയുന്ന ഈ ഇടവകയുടെ മദ്ധ്യസ്ഥയായ പരി .അമ്മയുടെ പിറവി തിരുന്നാൾ ഏറെ ഭക്തിയോടെ ആദരവോടുകൂടി ആഘോഷിക്കുകയാണ് .ദിവ്യകാരുണ്യനാഥനോടു പ്രാർത്ഥിക്കുവാനും ഭക്തി നിർഭരമായ തിരുന്നാൾ തിരു കർമങ്ങളിൽ പങ്കെടുക്കാവാൻ ഏവരെയും ക്ഷണിക്കുന്നു.
ആഘോഷത്തീന്റെ തുടക്കം കുറിച്ച് ഞായറാഴ്ച കൊടിയേറ്റം നടത്തി. തുടർന്ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും ആദ്യകുർബാന സ്വീകരണവും നടന്നു.
സെപ്റ്റം: 17നു വി. കുർബാനയ്ക്കു ഫാ. ജോസഫ് കണ്ടച്ചാം കുന്നേൽ മുഖ്യ കാർമ്മികനായിരുന്നു.
സെപ്റ്റം: 18 ബുധനാഴ്ച ഫാ. ലല്ലു കൈതാരവും സെപ്റ്റം: 19, 20 തീയതികളിൽ ഫാ. ജോണ്സണ് നെടുങ്ങാടും ഫാ. തോമസ് കുറ്റിപ്ലാക്കലും മുഖ്യ കാർമികരാകും.
സെപ്റ്റം: 21 വെള്ളിയാഴ്ച നടക്കുന്ന വി. കുർബാനയ്ക്ക് വികാരി ഫാ. ജോസ് ആദോപള്ളി മുഖ്യകാർമികത്വം വഹിക്കും. സെപ്റ്റം 22 ശനിയാഴ്ച ഇടവക വാർഷികവും രാവിലെ 9 മുതൽ 12 മണിക്കൂർ ആരാധന, 5 മണി: ആരാധന. തുടർന്ന് വൈകുന്നേരം 5.15ന് ആഘോഷമായ ദിവ്യബലി, ഇംഗ്ലീഷിൽ ഫാ. റെനി കട്ടേലും 6.20ന് കുട്ടികളുടെ കലാവിരുന്നും നടക്കും.
സെപ്റ്റം: 23 ഞായറാഴ്ച വൈകുന്നേരം മൂന്നിന് ലദീഞ്ഞ്, 3:15 ആഘോഷമായ തിരുന്നാൾ റാസ ഫാ. സാബു മാലിത്തുരുത്തേലിന്റെ നേതൃത്വം നൽകും. തിരുനാൾ സന്ദേശം ഫാ. ജോണ് ചെന്നാക്കുഴിയിൽ നൽകും. 6.15ന് പരി. കുർബാനയുടെ ആശീർവാദം ഫാ. ജോസഫ് തറക്കലും 6.30ന് പ്രദക്ഷണവും തുടർന്ന് വൈകിട്ട് ഏഴിന് ചെണ്ടമേളം (ക്വീൻസ് ടീം) നടക്കപ്പെടും. തുടർന്ന് സ്്നേഹവിരുന്നോടെ പെരുനാളിന് സമാപനം കുറിക്കും.