വിയന്ന: ഓസ്ട്രിയ കടുത്ത ചൂടിന്റെ പിടിയിൽ. 25 മുതൽ 30 ഡിഗ്രി വരെയാണ് ഓസ്ട്രിയയിലെ അന്തരീക്ഷ താപനില. തിങ്കളാഴ്ച രാജ്യത്തെന്പാടും 19 മുതൽ 26 ഡിഗ്രി വരെയായിരിക്കും അന്തരീക്ഷ താപനില.
രാവിലെ മൂടൽ മഞ്ഞും നേരിയ തോതിൽ മഴയും അനുഭവപ്പെടും. ചൊവാഴ്ച രാജ്യത്തിന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ മൂടൽ മഞ്ഞ് അനുഭപ്പെടും. മറ്റു ഭാഗങ്ങളിൽ 23 മുതൽ 29 ഡിഗ്രി വരെയായിരിക്കും താപനില. ബുധനാഴ്ച മഴയും ഇടിവെട്ടും അന്തരീക്ഷ മർദ്ദം 30 ഡിഗ്രി വരെയുമായിരിക്കും.
ശനിയാഴ്ച വിയന്നയിൽ 16 മുതൽ 22 ഡിഗ്രി വരെയും നീഥർ ഓസ്ട്രിയയിൽ രാവിലെ 12 മുതൽ 16 വരെയും ഉച്ചയ്ക്ക് 19 മുതൽ 24 വരെയായിരിക്കും അന്തരീക്ഷ താപനില.
ബുർഗൻലാൻഡിൽ അതിരാവിലെ 11 മുതൽ 15 വരെയും പകൽ സമയത്ത് 17 മുതൽ 23 വരെയുമായിരിക്കും അന്തരീക്ഷ താപനില. ഓബർ ഓസ്ട്രിയയിൽ കുറഞ്ഞ താപനില 8 മുതൽ 14 ഡിഗ്രി വരെയും കൂടിയ താപനില 16 മുതൽ 21 ഡിഗ്രി വരെയുമായിരിക്കും.
സാൾസ്ബുർഗിൽ കുറഞ്ഞ താപനില 8 മുതൽ 14 ഡിഗ്രി വരെയും കൂടിയ താപനില 20 മുതൽ 27 ഡിഗ്രി വരെയുമായിരിക്കും. സ്റ്റയർമാർക്കിൽ കുറഞ്ഞ താപനില 8 മുതൽ 14 വരെയും കൂടിയ താപനില 20 മുതൽ 26 വരെയുമായിരിക്കും. കേരന്റനിൽ കുറഞ്ഞ താപനില 10 മുതൽ 15 വരെയും കൂടിയ താപനില 20 മുതൽ 25 ഡിഗ്രി വരെയുമായിരിക്കും. ടിറോളിലെ കുറഞ്ഞ താപനില 10 മുതൽ 14 വരെയും, കൂടിയ താപനില 17 മുതൽ 21 വരെയുമായിരിക്കും. വരെയായിരിക്കും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഓസ്ട്രിയ വീണ്ടും കടുത്ത വേനലിൽ; ചൂട് 30 ഡിഗ്രിക്ക് മേൽ
06:09 PM Sep 19, 2018 | Deepika.com