പു​തി​യ ഡി​സൈ​നി​ൽ 100, 200 യൂ​റോ ക​റ​ൻ​സി​ക​ൾ

10:58 PM Sep 18, 2018 | Deepika.com
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പൊ​തു​ക​റ​ൻ​സി​യാ​യ യൂ​റോ​യു​ടെ പു​തി​യ ക​റ​ൻ​സി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​യു ബാ​ങ്ക് ആ​സ്ഥാ​ന​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ന​ട​ന്നു. 2019 മേ​യ് അ​വ​സാ​നം മു​ത​ൽ പു​തി​യ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തും. പു​തു​താ​യി പു​റ​ത്തി​റ​ക്കാ​നി​രി​ക്കു​ന്ന 100, 200 യൂ​റോ ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ ഡി​സൈ​നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ട​ത്.

വ്യാ​ജ​ൻ നി​ർ​മി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ര​ണ്ടു നോ​ട്ടു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള നോ​ട്ടു​ക​ളെ​ക്കാ​ൾ ചെ​റു​താ​യി​രി​ക്കും പു​തി​യ​വ. പേ​ഴ്സി​ൽ കൂ​ടു​ത​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഡി​സൈ​നെ​ന്ന് യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്. നോ​ട്ട് മേ​ധാ​വി ഈ​വ്സ് മേ​ർ​ഷ് അ​റി​യി​ച്ചു.

ക​റ​ൻ​സി വി​പ​ണി​യി​ലെ​ത്തും മു​ൻ​പ് പ​ത്തു ല​ക്ഷ​ത്തി​ലേ​റെ കാ​ഷ് മെ​ഷീ​നു​ക​ൾ പു​തി​യ നോ​ട്ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ടി വ​രും. ഇ​യു സോ​ണി​ലെ 19 അം​ഗ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പു​തി​യ നോ​ട്ടു​ക​ൾ നി​ല​വി​ൽ വ​രി​ക. അ​ഞ്ഞൂ​റി​ന്‍റെ ക​റ​ൻ​സി പൊ​തു​വി​പ​ണി​യി​ൽ നി​ന്നു പി​ൻ​വ​ലി​ക്കും. ഇ​തി​ന്‍റെ തീ​യ​തി പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും. നേ​ര​ത്തെ അ​ഞ്ഞൂ​റി​ന്‍റെ യൂ​റോ ക​റ​ൻ​സി മൂ​ലം വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ തെ​ളി​ഞ്ഞി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​ജ യൂ​റോ ക​റ​ൻ​സി​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യി​ടാ​നാ​ണ് 2013 മു​ത​ൽ യൂ​റോ​യു​ടെ ര​ണ്ടാ​മ​ത്തെ എ​ഡീ​ഷ​നു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ച് ,പ​ത്ത്, ഇ​രു​പ​ത്, അ​ൻ​പ​ത് എ​ന്നീ യൂ​റോ ക​റ​ൻ​സി​ക​ളു​ടെ പു​തി​യ എ​ഡീ​ഷ​നു​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ