ദുബായ്: കേരളത്തിലെ പ്രളയ ബാധിതർക്കായി ദുബായ് കെഎംസിസി എമിരേറ്റ്സ് റെഡ്ക്രസന്റിനു വേണ്ടി പ്രത്യേകം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികൾ നാട്ടിലെത്തിക്കുന്നതിനായി യുഎഇ റെഡ് ക്രെസെന്റിന് കൈമാറി. ദുബായ് കെഎംസിസി ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ.അൻവർ നഹ യുഎഇ റെഡ്ക്രസന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സർഉൗനിക്ക് കൈമാറി.
റെഡ്ക്രെസന്റ് വോളണ്ടിയർ വിഭാഗം തലവൻ റഷീദ് അലി സഹീദ് അൽ യമ്മാനി, ദുബായ് കെഎംസിസി ഭാരവാഹികളായ ആവയിൽ ഉമ്മർ, എം.എ.മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കർ, ആർ. ശുക്കൂർ, എൻ.കെ. ഇബ്രാഹീം, വോളണ്ടിയർ വിംഗ് കണ്വീനർ മുസ്തഫ വേങ്ങര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യുഎഇക്കുള്ളത്: സർഉൗനി
ഭാരതവും യുഎഇയും തമ്മിലുള്ള ഗതകാല ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപൽഘട്ടത്തിൽ സഹായിക്കുന്നതിന് യുഎഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും, പരസ്പര സ്നേഹത്തിന്റെയും മാനവികതയുടേയും മൂല്യം ഉയർത്തിപ്പിടിക്കാൻ ഇതിലൂടെ കഴിഞ്ഞതായും, ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യുഎഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങൾക്കുള്ളതെന്നും ചടങ്ങിനെ അഭിസംബോധനം ചെയ്ത് സർഉൗനി പറഞ്ഞു.
മാനവികതയിലും സഹോദര്യത്തിലുമൂന്നിയ ഈ പ്രവർത്തനങ്ങളിൽ ദുബായ് കെഎംസിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും സർഉൗനി പറഞ്ഞു. കേരളത്തെ സഹായിക്കാനുള്ള റെഡ്ക്രസന്റിന്റെ പ്രവർത്തനങ്ങളിൽ വിവിധ രാജ്യക്കാരടക്കം പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഭാഗവാക്കായിട്ടുണ്ട്. ദുബായ് ഭരണകൂടം എക്കാലത്തും ഇന്ത്യയോട് അങ്ങേയറ്റം സേനഹവാത്സല്യം കാണിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ