അൽഖോബാർ: പ്രവാസി സാംസ്കാരിക വേദി അൽഖോബാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രളയ ദുരന്തത്തിന് ഇരയായവരുടെയും നാട്ടിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു.
പ്രളയദിനത്തിൽ വിമാനത്താവളത്തിൽ നിന്ന് അൽപദൂരം മാറി ചങ്ങാടത്തിൽ പോയി വീട്ടിലെത്തിയ അനുഭവം മുതൽ വീടിന്റെ രണ്ടു നിലയിലും വെള്ളം കയറി എല്ലാം നഷ്ടപ്പെട്ടവർ വരെ തങ്ങളുടെ അനുഭവം അയവിറക്കി. അബ്ദുൽ കരീം ആലുവ മോഡറേറ്ററായിരുന്നു. ഷൈനോദ് തൃശൂർ, ജയകുമാർ ഇരിഞ്ഞാലക്കുട, ടി.ജി. രാജു പത്തനംതിട്ട, ഷിബു പന്തളം, ഫൈസൽ കൈപ്പമംഗലം, ആകേഷ് തിരുവല്ല, അഷ്റഫ് ആക്കോട്, ഫിലിപ് ജോർജ്, അഡ്വ.സാജിദ്, ടോമി കുര്യാക്കോസ്, ജോർജ് എറണാകുളം എന്നിവർ അവരുടെ അനുഭവങ്ങൾ വിവരിച്ചു.
കേരളത്തിലെ മുഴുവൻ ജനതയും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് ഒരേ മനസോടെ ഇറങ്ങിയത് പ്രളയം ബാക്കിവച്ച ന·യാണെന്നും വോളണ്ടിയർ സേവനം അനുഷ്ഠിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി നേതാക്കളായ എം.കെ. ഷാജഹാൻ തിരുവനന്തപുരം, അബ്ദുൽ റഷീദ് രണ്ടത്താണി, സിറാജ് തലശേരി, കെ.എം. സാബിഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം