അബുദാബി: ഫോട്ടോഗ്രാഫിയുടെ സാധ്യതകൾക്ക് അവസരമൊരുക്കി അബുദാബി മലയാളി സമാജം ഒരു ദിവിസത്തെ മുഴുനീള പരിപാടികൾക്ക് വേദിയൊരുക്കുന്നു. സെമിനാർ, പൊതുജനങ്ങൾക്കായുള്ള സംശയ നിവാരണ ചർച്ച, പ്രദർശനങ്ങൾ, നാടകം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടകളുമായാണ് അബുദാബി മലയാളി സമാജം ഒക്ടോബർ 19ന് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫി, അമേച്വർ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങൾക്കായി യഥാക്രമം ’മരുഭൂമിയുടെ പ്രണയം’, ’പ്രവാസം’ എന്നീ വഷയങ്ങളിലാണ് മത്സരം നടക്കുക. വിജയികൾക്ക് കാഷ് അവാർഡുകളും മറ്റു ആകർഷകങ്ങളായ സമ്മാനങ്ങളുമാണ് നൽകുന്നത്. പ്രഗൽഭരായ വിധികർത്താക്കൾ എത്തുന്ന മത്സരത്തിൽ യുഎഇയിലെ പ്രവാസി മലയാളികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക.
അബുദാബി മലയാളി സമാജത്തിന്റെ അന്പാതാണ്ടുകളുടെ ചരിത്രം പറയുന്ന വിത്യസ്തമായ ഫോട്ടോ പ്രദർശനവും പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികളുടെ പ്രദർശനവും ഈ പരിപാടുയുടെ പ്രത്യേകതയാണ്. കൂടാതെ സെമിനാറും ആധുനിക ഫോട്ടോഗ്രാഫിയുടെ സങ്കേതങ്ങളെ കുറിച്ചുള്ള ചർച്ചാ ക്ലാസുകളും പൊതുസമൂഹത്തിന് സൃഷ്ടിപാരമായ അവബോധമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാത്രി 7.30ന് കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന ഇരകൾ എന്ന നാടകം അരങ്ങേറും. തുടർന്ന് ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെടുമെന്ന് മലയാളി സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസ് 025537600, കെ.വി. ബഷീർ (ആർട്സ് സെക്രട്ടറി) 050 2737406 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള