ബർലിൻ: കെനിയൻ അത്ലറ്റ് എലിയുഡ് കിപ്ചോഗെ മാരത്തണിൽ പുതിയ ലോക റെക്കോഡ് കുറിച്ചു. ബർലിൻ മാരത്തണിൽ ഒരു മിനിറ്റോളം വ്യത്യാസത്തിലാണ് അദ്ദേഹം റെക്കോഡ് പുസ്തകം തിരുത്തിയെഴുതിയത്.
രണ്ടു മണിക്കൂർ ഒരു മിനിറ്റ് 39 സെക്കൻഡാണ് പുതിയ റെക്കോഡ്. നിലവിലുള്ള ഒളിംപിക് ചാന്പ്യനാണ് കിപ്ചോഗെ. രണ്ടു മണിക്കൂർ 25 സെക്കൻഡിലും അദ്ദേഹം മാരത്തണ്‍ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അംഗീകൃത മത്സരമല്ലാതിരുന്നതിനാൽ റെക്കോഡായി അംഗീകരിച്ചിരുന്നില്ല.
പങ്കെടുത്ത 11 മാരത്തണുകളിൽ പത്തിലും കിപ്ചോഗെ ചാന്പ്യനായാണ് മടങ്ങിയത്. ലണ്ടനിലും ബർലിനിലും അടക്കം വഴുതിപ്പോയിരുന്ന ലോക റെക്കോഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ പകുതി 61 മിനിറ്റ് ആറു സെക്കൻഡിൽ പൂർത്തിയാക്കിയ കിപ്ചോഗെ രണ്ടാം പകുതിയിൽ വേഗം വീണ്ടും വർധിപ്പിക്കുകയായിരുന്നു. 60 മിനിറ്റ് 33 സെക്കൻഡിൽ രണ്ടാം പകുതിയും പൂർത്തിയാക്കി. രണ്ടാം സ്ഥാനം എത്യോപ്യൻകാരനായ റൂട്ടിഗ അഗയും, മൂന്നാം സ്ഥാനം കെനിയൻകാരനായ ഡിബാബയും കരസ്ഥമാക്കി. 133 രാജ്യങ്ങളിൽ നിന്നായി 44389 കായിക താരങ്ങളാണ് ഞായറാഴ്ച നടന്ന മൽസരത്തിൽ പങ്കെടുത്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബർലിൻ മാരത്തണിൽ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
12:16 AM Sep 18, 2018 | Deepika.com