വിയന്ന: വിയന്നയിലെ മലയാളി കുരുന്നുകളുടെ പാഠശാലയായ കൈരളി നികേതൻ മലയാളം സ്കൂളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു. വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ സെപ്റ്റംബർ 29 വരെ അഡ്മിഷൻ ലഭിക്കാൻ അപേക്ഷകൾ നൽകാൻ അവരസരം ഉണ്ടായിരിക്കും.
വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള എബെൻഡോർഫർസ്ട്രാസെ 8ൽ (നിയമസഭാ മന്ദിരത്തോട് ചേർന്നുള്ള) സ്കൂൾ എല്ലാ ശനി ആഴ്ച ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. മലയാളം, ഡാൻസ്, ചിത്രചന, ഹിന്ദി, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ ലഭ്യത അനുസരിച്ചു ക്ലാസുകൾ ഉണ്ടായിരിക്കും. ഹിന്ദി അദ്ധ്യാപികയായി ഫിലോമിന നിലവൂരും, മോഡേണ്‍ ഡാൻസിന് വേണ്ടി നമിത കൂട്ടുംമ്മേലും, സ്നേഹയും അധ്യാപകരുടെ ടീമിലെത്തും.
സ്കൂളിൽ ചേർത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താൽപര്യമുള്ളവർ സെപ്റ്റംബർ 28ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്കൂൾ ഭാരവാഹികളെ ഏൽപ്പിക്കുകയോ, അന്നേദിവസം പൂരിപ്പിച്ച അപേക്ഷയുമായി നേരിട്ട് സ്കൂളിൽ വന്നു കുട്ടികളെ ചേർക്കുകയോ ചെയ്യണമെന്നു സ്കൂൾ ഡയറക്ടർ ജോഷിമോൻ എറണാകേരിൽ അറിയിച്ചു. എം.സി.സി വിയന്നയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറവും, സ്കൂൾ കലണ്ടറും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
റിപ്പോർട്ട്: ജോബി ആന്റണി
കൈരളി നികേതൻ മലയാളം സ്കൂൾ തുറന്നു; 29 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകൾ നൽകാം
12:14 AM Sep 18, 2018 | Deepika.com