ബ്രിസ്റ്റോൾ: രണ്ടാമത് സീറോമലബാർ രൂപത കലോത്സവം നവംബർ പത്തിന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ ആരംഭിക്കാൻ ഇരിക്കവെ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ ബൈബിൾ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോർട്ടുകളും ഫോട്ടോകളും ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിർദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിർദേശിക്കാൻ താൽപര്യമുള്ള കുട്ടികൾ എത്രയും പെട്ടെന്ന് ഇമെയിൽ (info@smegbbiblekalotsavam.com) , , അല്ലെങ്കിൽ ഫോണ്‍ നന്പറിൽ ഈ പേര് അറിയിക്കണം.
നിർദേശിക്കുന്ന പേരിൽ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങൾ നൽകുമെന്ന് സുവനീർ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറിൽ മുൻകാലങ്ങളിലെ ബൈബിൾ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോർട്ടുകൾക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം എല്ലാ റീജണുകളിലേയും കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും ഉൾപ്പെടുത്തും. സീറോമലബാർ സഭയുടെ യുകെയിലെ എല്ലാ റീജണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികൾക്ക് സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമാർന്നതാണ് സുവനീർ.
സുവനീറിൽ ഉൾപ്പെടുത്താൻ താൽപര്യമുള്ള പരസ്യങ്ങൾ, കോംപ്ലിമെന്റുകൾ, സ്പെഷ്യൽ ആനിവേഴ്സറി അനൗണ്‍സ്മെന്റ് എന്നിവ നൽകുവാൻ താൽപര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിർദ്ദേശിക്കാനും, പരസ്യങ്ങൾ നൽകാനും താൽപര്യമുള്ളവർ ബന്ധപ്പെടുക: info@smegbbiblekalotsavam.com or Joji mathew: 07588445030, Philip Kandoth: 07703063836
കൂടുതല്‍ വിവരങ്ങള്‍ക്ക് www.smegbbiblekalotsavam.com
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
സീറോ മലബാർ രൂപത കലോത്സവം: സ്പെഷ്യൽ സുവനീറിന് പേര് നിർദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22
12:13 AM Sep 18, 2018 | Deepika.com