ബ്രേഗേൻസ്: പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന കേരളത്തിന്റെ പുനർനിർമിതിക്കായി ഓസ്ട്രിയയിലെ ഫോറാൽബെർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബ്രേഗേൻസ് പട്ടണത്തിൽ നിന്നും ഒരു കൈത്താങ്ങ്. കഴിഞ്ഞ 27 വർഷമായി ലുസ്റ്റനൗവിൽ റസ്റ്ററന്റ് ബിസിനസ് നടത്തുന്ന മലയാളിയായ ജോസഫ് കൂട്ടുമ്മേലാണ് ഈ ദൗത്യത്തിനു പിന്നിൽ.
ജോസഫ് തന്റെ സംരംഭമായ ലുസ്റ്റാനൗർ സ്റ്റീക്ക്ഹൗസിൽ തദ്ദേശവാസികൾക്കായി സൗജന്യമായി സംഘടിപ്പിച്ച ലൈവ് മ്യൂസിക് പാർട്ടിയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ചത്. തുക മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറും. സെപ്റ്റംബർ 16ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു 2 വരെ നടത്തിയ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. പ്രദേശത്തെ മികച്ച ബാൻഡിന്റെ ലൈവ് ഷോ പ്രധാന ആകർഷണമായിരുന്നു. ിൃശ2018ലെുേ17യലൃഴമിബെഹശ്ലുമൃ്യേ.ഷുഴ
റിപ്പോർട്ട്: ജോബി ആന്റണി
ഓസ്ട്രിയയിലെ ബ്രേഗേൻസിൽ കേരളത്തിനായി ലൈവ് പാർട്ടി; സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
12:06 AM Sep 18, 2018 | Deepika.com