ബയാൻ : കേരള ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്വം കുവൈത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എകഐഫ്സി സംഘടിപ്പിച്ച ഓൾ ഇന്ത്യ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് "സമ്മർ ഷോഡൌണിൽ' സിയസ്കോ എഫ്സി ചാന്പ്യൻമാരായി.
കുവൈത്തിലെ 18 പ്രമുഖ ഇന്ത്യൻ ക്ലബ്ബുകളെ അണിനിരത്തി ബയാൻ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ കരുത്തരായ ബിഗ്ബോയ്സ് എഫ്സിയെ ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സിയസ്കോ എഫ്സി ജേതാക്കളായത്. ഗോവൻ ക്ലബ്ബ് ഫാത്തിമ ബോയ്സിനാണ് മൂന്നാം സ്ഥാനം. ബ്ലാസ്റ്റേഴ്സ് എഫ്സി നാലാം സ്ഥാനവും ഫെയർ പ്ലേ അവാർഡും സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരമായി ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബാസിമും മികച്ച പ്രതിരോധ നിര താരമായി സിയസ്കോ എഫ്സിയുടെ ക്യാപ്റ്റൻ ഡാനിഷിനേയും മികച്ച ഗോൾ കീപ്പറായി ബിഗ് ബോയ്സ് എഫ്സിയുടെ നൗഫലിനേയും തെരഞ്ഞടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ