റിയാദ്: റിയാദ് ഇസ്ലാഹി സെന്േറഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർഐസിസി) ഏരിയ കമ്മിറ്റികളുടെ പുനഃസംഘടനയുടെ ഭാഗമായി നടക്കുന്ന ഏരിയാ ഇസ്ലാഹി കണ്‍വൻഷനുകൾക്ക് തുടക്കമായി. ബത്ഹ, മലാസ്, ശിഫ, റൗദ, ഒലയ്യ, നസീം, ഓൾഡ് സനാഇയ്യ, സുലൈ എന്നിവിടങ്ങളിലാണ് ആർഐസിസിക്ക് കീഴിൽ ഇസ്ലാഹി സെന്ററുകൾ പ്രവർത്തിക്കുന്നത്. സുലൈയിലെ തൻഹത്ത് ഇസ്തിറാഹയിൽ ചേർന്ന ഏരിയ ഇസ്ലാഹി സെന്റർ ഭാരവാഹികളും ആർഐസിസി സെൻട്രൽ കമ്മറ്റിയുടെ വിവിധ വിംഗ് ഭാരവാഹികളും പങ്കെടുത്ത നേതൃസംഗമം കണ്‍വൻഷനുകൾക്ക് അന്തിമരൂപം നൽകി.
ഓരോ ഏരിയ ഇസ്ലാഹി സെന്ററുകൾക്ക് കീഴിലും വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ച് ഇസ്ലാഹി പ്രബോധനം കൂടുതൽ ശക്തമാക്കാനും കുടുംബങ്ങളിലും സ്ത്രീകൾക്കുമിടയിൽ ബോധവൽക്കരണം സജീവമാക്കാനും തീരുമാനിച്ചു. ആർഐസിസിയുടെ വനിതാ വിഭാഗമായ റിയാദ് എംജിഎമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ എംജിഎം കമ്മറ്റികളുടെ പ്രത്യേക കണ്‍വെൻഷനും ചേരുന്നുണ്ട്. കണ്‍വെൻഷനിൽ പുനഃസംഘടനക്ക് പുറമെ ഓരോ ഏരിയ സെന്ററുകളുടെയും വാർഷിക പ്രവർത്തക പദ്ധതിക്ക് രൂപം നൽകും.
നസീം ഇസ്ലാഹി സെന്റർ, സുലൈ ഇസ്ലാഹി സെന്റർ കണ്‍വൻഷനുകൾ വെള്ളിയാഴ്ച്ച ചേർന്നു. ഒലയ്യയിൽ 17 തിങ്കളാഴ്ചയും മലാസിൽ 19 ബുധനാഴ്ചയും ബത്ഹയിലും ശിഫയിലും 21 വെള്ളി വൈകീട്ടും ഓൾഡ് സനാഇയ്യയിൽ 22 ശനി രാത്രി 8നും റൗദയിൽ 23 ഞായറാഴ്ചയും കണ്‍വൻഷനുകൾ ചേരും.
ഏരിയ കണ്‍വെൻഷനുകൾ പൂർത്തിയാക്കി പുതിയ ഏരിയ ഇസ്ലാഹി സെന്റർ കമ്മറ്റികൾ രൂപം കൊണ്ടതിനു ശേഷം ഒക്ടോബർ 5 വെള്ളിയാഴ്ച്ച ആർഐസിസി സന്പൂർണ വാർഷിക കൗണ്‍സിൽ ശിഫായിൽ ചേരും. നേതൃസംഗമത്തിൽ ചെയർമാൻ സുഫ്യാൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. റാഫി സ്വലാഹി ’പ്രബോധനം വിശ്വാസിയുടെ ബാധ്യത’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജനറൽ കണ്‍വീനർ എഞ്ചി. ഉമർ ശരീഫ് രൂപരേഖ അവതരിപ്പിച്ചു. നബീൽ പയ്യോളി ചർച്ച ക്രോഡീകരിച്ചു. ഉമർ ഫാറൂഖ് മദനി, ഹബീബ് സ്വലാഹി എന്നിവർ പ്രസംഗിച്ചു. മൊയ്തു അരൂർ സ്വാഗതവും അജ്മൽ കള്ളിയൻ നന്ദിയും പറഞ്ഞു.