+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഏയ്ഞ്ചല്‍ബാസലിന്‍റെ ചാരിറ്റി ഇവന്‍റ് നവംബര്‍ 18ന്

ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ ബാസല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ ജീവകാരുണ്യ കൂട്ടായ്മയായ Angelsbasel സംഘടിപ്പിക്കുന്ന Chartiy Lunch Event ഈ വര്‍ഷവും സെന്‍റ് ആന്‍റണീസ് ഇടവക സമൂഹത്തോട് ചേര്‍ന്നുക
കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഏയ്ഞ്ചല്‍ബാസലിന്‍റെ ചാരിറ്റി ഇവന്‍റ് നവംബര്‍ 18ന്
ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ ബാസല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ ജീവകാരുണ്യ കൂട്ടായ്മയായ Angelsbasel സംഘടിപ്പിക്കുന്ന Chartiy Lunch Event ഈ വര്‍ഷവും സെന്‍റ് ആന്‍റണീസ് ഇടവക സമൂഹത്തോട് ചേര്‍ന്നുകൊണ്ട് നവംബര്‍ 18 ഞായറാഴ്ച 11.30 ന് സെന്റ് ആന്റണീസ് ദേവാലയഹാളില്‍ നടത്തപ്പെടുന്നു.

കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്‍റെ വനിതാ ചാരിറ്റി വിഭാഗമായ Angelsbasel വര്‍ഷങ്ങളായി ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ പ്രളയ ദുരിത മേഖലകളില്‍ ഏയ്ഞ്ചല്‍ബസല്‍ സഹായഹസ്തവുമായി തുടക്കത്തില്‍ തന്നെ സേവനം ആരംഭിച്ചിരുന്നു. മലയാളനാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ പ്രകൃതിദുരന്തത്തില്‍ വീടും മറ്റു വരുമാനമാര്‍ഗങ്ങളും നഷ്ട്ടപെട്ട ചില കുടുംബങ്ങള്‍ക്ക് എങ്കിലും ഇനിയും കൈത്താങ്ങാകുവാന്‍ ഈ ചാരിറ്റി ഇവന്റിലൂടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് സംഘടകര്‍ എല്ലാവരും.

ഈ വര്‍ഷത്തെ തുടര്‍ന്നുള്ള ജീവകാരുണ്യ സാമ്പത്തിക സഹായങ്ങളില്‍ പ്രധാന പരിഗണന കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തന മേഖലകളില്‍ ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 18 ല്‍ നടക്കുന്ന ചാരിറ്റി ലഞ്ച് ഇവന്റ് വിജയകരമാക്കുവാന്‍ മലയാളി സമൂഹത്തിന്റ് സഹായസഹകരണം അഭ്യര്‍ത്ഥിക്കുന്നു.

www. Angelsbasel.com
www.Kcscbasel.com

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍