ന്യൂഡൽഹി: പ്രളയ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഡൽഹി മയൂർ വിഹാർ ഫേസ് 1 സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾ സ്വരൂപിച്ച ധനസഹായവും ഗൃഹോപകാരങ്ങളുടെ വിതരണവും പള്ളി പ്രതിനിധികൾ കുട്ടനാട്ടിൽ നേരിട്ടെത്തിച്ചു നിർവഹിച്ചു.
ഇടവക വികാരി ഫാ. മനോജ് കൊല്ലംപറന്പിൽ നേതൃത്വം നൽകി. കുട്ടനാട്ടിൽ, മുട്ടാർ, തലവടി, മങ്കൊന്പ് പ്രദേശങ്ങളിലാണ് ഗൃഹോപകാരങ്ങളും വസ്ത്രങ്ങളും അടങ്ങിയ കിറ്റ് വിതരണം നടത്തിയത്. പ്രളയം ബാധിച്ച തലവടിയിൽ പ്രവർത്തിക്കുന്ന ’സ്നേഹ ഭവനം’ എന്ന മാനസിക രോഗികൾക്കായുള്ള സ്ഥാപനത്തിലും ആവശ്യസാധങ്ങളും ധനസഹായവും നൽകി. തകർന്ന വീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ വീട് പുനഃനിർമാണത്തിനു ആവശ്യമായ തുകയുടെ ആദ്യഗഡുവും സംഘാംഗങ്ങൾ കൈമാറി. മുട്ടാർ സെന്റ് തോമസ് ദേവാലയ വികാരി ഫാ. ജസ്റ്റിനും ഇടവകങ്ങളും ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയും പരിപാടികളിൽ പങ്കാളികൾ ആവുകയും ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്