സമുദ്ര സംരക്ഷണത്തിന് നോര്‍വീജിയന്‍ സോവറീന്‍ വെല്‍ത്ത് ഫണ്ട്

02:43 PM Sep 16, 2018 | Deepika.com
ഓസ്ലോ: ലോകത്തെ ഏറ്റവും വിപുലമായ നോര്‍വേയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ട്, സമുദ്ര സംരക്ഷണത്തിന് കമ്പനികളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. ഫണ്ടില്‍ ഓഹരിയുള്ള 9000 കമ്പനികളില്‍നിന്ന് ഇക്കാര്യത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്ന കാര്യത്തില്‍ വിശദമായ മാര്‍ഗരേഖയും പുറത്തിറക്കി.

വ്യവസായ തന്ത്രങ്ങളില്‍ പാരിസ്ഥിതിക ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് പ്രഥമ നിര്‍ദേശം. ഇക്കാര്യത്തില്‍ പ്ലാസ്റ്റിക് നിര്‍മാതാക്കളില്‍നിന്നും ഫിഷറീസ് മേഖലയില്‍ നിന്നുമാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷിപ്പിങ് അടക്കം സമുദ്ര മേഖലയില്‍ സജീവമായ എല്ലാ വ്യവസായങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍