മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയും അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ ജിമ്മി ജോര്‍ജ് മൂലക്കാട്ട് (41) ജര്‍മനിയിലെ മൈന്‍സില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്.
മുന്‍ ജര്‍മന്‍ മലയാളികളായ അടൂര്‍ സ്വദേശി ചുണ്ടമണ്ണില്‍ ജോയി ഡെയ്സി ദമ്പതികളുടെ മകള്‍ ദീപയാണ് ജിമ്മിയുടെ ഭാര്യ. മകള്‍ അമേലിയ (അമ്മു).
മുന്‍ ജര്‍മന്‍ മലയാളികളായ ചങ്ങനാശേരി (വലിയകുളം) സ്വദേശി മൂലക്കാട്ട് ജോര്‍ജിന്റെയും അന്നക്കുട്ടിയുടെയും മകനാണ് ജിമ്മി.ജൂഡി, ജൂണി, ജെന്നി എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്.
ജിമ്മിയുടെ ആകസ്മിക വേര്‍പാട് മൈന്‍സ് വീസ്ബാഡന്‍ അസോസിയേഷനെ ആകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. അകാലത്തില്‍ പൊലിഞ്ഞ സെക്രട്ടറിയുടെ വേര്‍പാടില്‍ സമാജം ഭാരവാഹികള്‍ അതീവ ദുഖം രേഖപ്പെടുത്തിയതായി പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി അറിയിച്ചു.
ജിമ്മിയുടെ അകാല വേര്‍പാടില്‍ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മശാന്തിയ്ക്കു നിത്യശാന്തി നേരുന്നതായി സമാജം അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
ജിമ്മി ജോര്‍ജ് മൂലക്കാട്ട് മൈന്‍സില്‍ നിര്യാതനായി
02:41 PM Sep 16, 2018 | Deepika.com