ന്യുയോർക്ക്: നവംബറിൽ നടക്കുന്ന ന്യുയോർക്ക് സ്റ്റേറ്റ് സെനറ്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി മലയാളിയും ന്യുയോർക്കിലെ അറിയപ്പെടുന്ന അറ്റോർണിയുമായ കെവിൻ തോമസ് മത്സരിക്കും. സെപ്റ്റംബർ 13നു നടന്ന പ്രൈമറിയിൽ എതിരില്ലാതെയാണ് കെവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കമ്മീഷൻ ഓണ്‍ സിവിൽ റൈറ്റ്സ് ന്യുയോർക്ക് അഡ് വൈസറി കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.
29 വർഷമായി 6th ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി കെംപ് ഹന്നനാണ് തോമസിന്റെ മുഖ്യ എതിരാളി. അമേരിക്കൻ രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവുമുള്ള പഴയ തലമുറയെ പ്രതിനിധീകരിക്കുന്ന എഴുപത്തി രണ്ടു വയസുള്ള കെംപ് ഹന്നനെ പരാജയപ്പെടുത്തുക ദുഷ്കരമാണ്.
യുവതല മുറയുടെ പ്രതിനിധി എന്ന നിലയിലും ന്യുയോർക്കിലെ സാധാരണക്കാരനുവേണ്ടി പ്രവർത്തിക്കുന്ന അറ്റോർണി എന്ന നിലയിലും മുപ്പത്തി മൂന്നുകാരനായ കെവിൻ തോമസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നുറപ്പാണ്. 6th ഡിസ്ട്രിക്റ്റിൽ ഇന്ത്യൻ വോട്ടർമാരുടെ ശക്തമായ സാന്നിധ്യം കെവിൻ തോമസിന് പ്രതീക്ഷ നൽകുന്നുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രത്യേകിച്ചു ട്രംപിന്റെ നടപടികളെ എതിർക്കുന്ന കെവിൻ തോമസിന് അനുകൂല തരംഗമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. പത്തു വയസിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ കെവിൻ തിരുവല്ല കൊച്ചുപുത്തൻപുരക്കൽ റേച്ചൽ തോമസിന്േറയും റാന്നി സ്വദേശി തോമസ് കാനം മൂട്ടലിന്റെ മകനാണ്. ദുബായിലായിരുന്നു ജനനം. ഫാർമസിസ്റ്റായ റിൻസി തോമസാണ് ഭാര്യ.
റിപ്പോർട്ട്: പി.പി. ചെറിയാൻ