+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തുന്നു

ന്യൂയോര്‍ക്ക്: ചികിത്സാർഥം അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്‍റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു ത
പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തുന്നു
ന്യൂയോര്‍ക്ക്: ചികിത്സാർഥം അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്‍റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കുന്നു.

സെപ്റ്റംബർ 20ന് (വ്യാഴം) വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ ആണ് സമ്മേളനം.

കഴിയുന്നത്ര ധനസമാഹരണമാണു കേരളത്തിനു ഇപ്പോള്‍ വേണ്ടത്. ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ വിവരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരു മാസത്തെ ശമ്പളം നല്കിയാണു ദുരിതാശ്വാസത്തില്‍ പങ്കു ചേരുന്നത്. അമേരിക്കന്‍ മലയാളികളും സൗമനസ്യം കാട്ടേണ്ട സമയമാണിത്.ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചിക്കുന്നു.

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു ചടങ്ങില്‍ തുക സ്വീകരിക്കില്ല. അതു പോലെ ചടങ്ങില്‍ ഫോട്ടോ സെഷനും ഉണ്ടാവില്ല. ഫൊക്കാന ഫോമ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.

മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കിലെ ചികില്‍സക്കുശേഷം സെപ്റ്റംബർ 17നു തിരിച്ചു പോകാനിരുന്ന മുഖ്യമന്ത്രി, യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം