യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ജർമനിയിൽ പഠന ഫീസ്

08:28 PM Sep 14, 2018 | Deepika.com
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പഠനത്തിനും ഉപരിപഠനത്തിനും യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ഫീസ് ഏർപ്പെടുത്തുന്നു. നിരവധി ജർമൻ യൂണിവേഴ്സിറ്റികൾ പഠനങ്ങൾക്ക് ഇതേവരെ അവർ വരുന്ന രാജ്യങ്ങൾ നോക്കാതെ ഫീസ് ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ വർധിച്ചു വരുന്ന പഠന ചെലവുകൾ കണക്കിലെടുത്ത് ഈ വിന്‍റർ സെമസ്റ്റർ മുതൽ യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് ജർമനി പഠന ഫീസ് ഏർപ്പെടുത്തുന്നു.
ഇതുമൂലം സ്കോളർഷിപ്പുകളോ, മറ്റ് സഹായങ്ങളോ ഇല്ലാതെ യൂണിവേഴ്സിറ്റി പഠനം യൂറോപ്യൻ യൂണിയനിൽ പെടാത്ത വിദ്യാർഥികൾക്ക് അസാധ്യമാകും.

റിപ്പോർട്ട്: ജോർജ് ജോണ്‍