+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിർസി മിഷൻ ഫീൽഡിന് ഹൂസ്റ്റൺ മർത്തോമ്മാ സമൂഹത്തിന്‍റെ സമ്മാനം

ഹൂസ്റ്റൺ: മർത്തോമ്മാ സഭയുടെ സുവിശേഷ, പ്രേക്ഷിത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കർണടകയിലെ സിർസി മിഷൻ ഫീൽഡിന് ഹൂസ്റ്റൺ മർത്തോമ്മാ സമൂഹം പത്തുലക്ഷം വിലമതിക്കുന്ന മഹീന്ദ്ര ജീപ്പ് സമ്മാനമായി നൽകി.ഹ
സിർസി മിഷൻ ഫീൽഡിന് ഹൂസ്റ്റൺ മർത്തോമ്മാ സമൂഹത്തിന്‍റെ സമ്മാനം
ഹൂസ്റ്റൺ: മർത്തോമ്മാ സഭയുടെ സുവിശേഷ, പ്രേക്ഷിത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കർണടകയിലെ സിർസി മിഷൻ ഫീൽഡിന് ഹൂസ്റ്റൺ മർത്തോമ്മാ സമൂഹം പത്തുലക്ഷം വിലമതിക്കുന്ന മഹീന്ദ്ര ജീപ്പ് സമ്മാനമായി നൽകി.

ഹൂസ്റ്റൺ ഇമ്മാനുവേൽ മർത്തോമ്മാ ഇടവക വികാരിയായി പ്രവർത്തിച്ചിരുന്ന, സിർസിയിലേക്ക് സ്ഥലം മാറി പോയ ഫാ. ജോൺസൻ തോമസ് ഉണ്ണിത്താന്‍റെ അഭ്യർഥനയെ മാനിച്ചാണു വാഹനം സംഭാവനയായി നൽകാൻ തീരുമാനിച്ചത്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി ഉൾഗ്രാമങ്ങളിലെ പെൺകുട്ടികൾക്കുവേണ്ടി നടത്തുന്ന ബെഥാന്യ ഹോസ്റ്റൽ പ്രവർത്തനങ്ങൾക്ക് ഈ വാഹനം വളരെ പ്രയോജനണെന്ന് ഫാ. ജോൺസൻ തോമസ് ഉണ്ണിത്താൻ പറഞ്ഞു.

.സിർസി മിഷൻ ഫീൽഡ് മിഷനറിയായും സിർസി സെന്‍റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വികാരിയായും റവ. ജോൺസൻ തോമസ് ഉണ്ണിത്താൻ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട് പി.പി. ചെറിയാൻ