+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമ്മ യുവജന സഖ്യം മിഡ് വെസ്റ്റ് റീജൺ സമ്മേളനം 22 ന്

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മാർത്തോമ്മ യുവജന സഖ്യം മിഡ് വെസ്റ്റ് റീജൺ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റംബർ 22 നു രാവിലെ 10 ന് ഷിക്കാഗോ മാർത്തോമ്മ യുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ മാർത
മാർത്തോമ്മ യുവജന സഖ്യം മിഡ് വെസ്റ്റ് റീജൺ സമ്മേളനം 22 ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മാർത്തോമ്മ യുവജന സഖ്യം മിഡ് വെസ്റ്റ് റീജൺ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റംബർ 22 നു രാവിലെ 10 ന് ഷിക്കാഗോ മാർത്തോമ്മ യുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ മാർത്തോമ്മ പള്ളിയിൽ നടക്കും.

റീജണൽ പ്രസിഡന്‍റ് റവ. ജോജി ഉമ്മൻ അധ്യക്ഷത വഹിക്കും. ഫാ. ഷിബു റജിനോൾഡ് പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് അംഗങ്ങൾ പങ്കെടുക്കുന്ന കലാമേള ആരംഭിക്കും. മിഡ്‌വെസ്റ്റ് റീജണിൽ ഉൾപ്പെടുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, ഷിക്കാഗോ മാർത്തോമ്മാ ചർച്ച്, ഷിക്കാഗോ സെന്‍റ് തോമസ് മാർത്തോമ്മാ ചർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള യുവജന സഖ്യം അംഗങ്ങളും പങ്കെടുത്തു സമ്മേളനം വിജയകരമാക്കി തീർക്കണമെന്ന് മിഡ്‌വെസ്റ്റ് റീജണൽ യുവജന സഖ്യം വൈസ് പ്രസി‍ഡന്‍റ് സുനിയ ചാക്കോ, സെക്രട്ടറി ഷാലൻ ജോർജ്‌ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ