+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"60 മിനിറ്റി' ന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി

ന്യൂയോർക്ക് : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ "60 മിനിറ്റി' ന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെഫ് ഫേഗറെ സിബിഎസ് ന്യൂസിൽ നിന്നും പുറത്താക്കിയതായി നെറ്റ് വർക്ക് പ്രസിഡന്‍റ് ഡേവിഡ് റോഡ്സ്
ന്യൂയോർക്ക് : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ "60 മിനിറ്റി' ന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെഫ് ഫേഗറെ സിബിഎസ് ന്യൂസിൽ നിന്നും പുറത്താക്കിയതായി നെറ്റ് വർക്ക് പ്രസിഡന്‍റ് ഡേവിഡ് റോഡ്സ് വ്യക്തമാക്കി.

ജോലി സ്ഥലത്ത് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിതാണു ജെഫിന്‍റെ പുറത്താക്കലിന് കാരണമായി ചൂണ്ടികാണിക്കുന്നത്. അടുത്തിടെ സിബിഎസ് പുറത്താക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ജെഫ്.

വാർത്ത അവതാരകനായ ചാർലി റോഡ്സിനെ കഴിഞ്ഞ നവംബറിലും കോർപറേഷൻ സിഇഒ ലസ് ലി മൂൺവെസിനെ ഞായറാഴ്ചയും പുറത്താക്കിയിരുന്നു. കഴിഞ്ഞ 36 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ജെഫ് സിബിഎസിന്‍റെ അമ്പതാം വാർഷിക സ്മരണിക ഈയിടെയാണു പുറത്തിറക്കിയത്. ജെഫിന്‍റെ ഒഴിവിലേക്ക് ബിൽ ഓവൻസിനെ താൽക്കാലിക ചുമതല ഏൽപിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ