കലിഫോര്‍ണിയ: അഞ്ച് പേരെ വെടിവച്ചു കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. തെക്കൻ കലിഫോർണിയയിലെ ബക്കെർഫീൽഡിലാണ് സംഭവം.
അക്രമിയും ഭാര്യയും കലിഫോർണിയയിലെ ബക്കെർഫീൽഡിലെ ട്രാവലിംഗ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെട്ടു .ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടിവച്ചുകൊന്നു. തുടർന്ന് ഇയാളുമായി തർക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പത്രസമ്മേളനത്തിൽ അറിയിച്ചു .
മറ്റൊരു വീട്ടിലേക്ക് ഇരച്ചുകയറി അവിടെയുള്ള രണ്ടുപേരെക്കൂടി വെടിവച്ചു വീഴ്ത്തിയശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. സംഭവത്തെകുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിവായിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ