+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ഷിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 15നു ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്‍ററിലാണ് ചടങ്ങുകൾ. "എസ്റ്റേറ്റ് പ്ലാനിംഗ്' എന്ന വിഷയത്
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
ഷിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 15-നു ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്‍ററിലാണ് ചടങ്ങുകൾ. "എസ്റ്റേറ്റ് പ്ലാനിംഗ്' എന്ന വിഷയത്തില്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറും നടത്തും.

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മലയാളികളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന സംഘടനകള്‍ കാലത്തിന്‍റെ ആവശ്യമാണെന്ന് കേരളം കണ്ട മഹാപ്രളയത്തിനു ശേഷം നടന്നുവരുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നല്‍കുന്ന ഒരു പ്രധാന പാഠം. അതുതന്നെയാണ് ലോക മലയാളി കൂട്ടായ്മയില്‍ ഷിക്കാഗോയേയും അണിചേര്‍ക്കുവാനുള്ള ശ്രമങ്ങള്‍ക്കുള്ള പ്രചോദനമെന്നു പ്രസിഡന്‍റ് ലിന്‍സണ്‍ കൈതമലയില്‍ പറഞ്ഞു.

സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം, മാത്തുക്കുട്ടി അലൂപ്പറമ്പില്‍, ഷിനു രാജപ്പന്‍, ബീന ജോര്‍ജ്, ആനി ലൂക്കോസ് തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം