+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണാഘോഷം പ്രളയബാധിതർക്ക് സമർപ്പിച്ച് ഓം

ലോസ് ആഞ്ചലസ്: ഓണംശ്രീനാരായണ ഗുരു ജയന്തി ആഘോഷം കേരളത്തിലെ പ്രളയബാധിതർക്കുസമർപ്പിച്ചു ലോസ് ആഞ്ചലസ് മലയാളികൾ മാതൃകയായി. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി (ഓം) സാണ് ഈവർഷത്തെ ഓണംഗുരു ജയന്തി ആഘോഷത്തോടനുബന്
ഓണാഘോഷം പ്രളയബാധിതർക്ക് സമർപ്പിച്ച് ഓം
ലോസ് ആഞ്ചലസ്: ഓണം-ശ്രീനാരായണ ഗുരു ജയന്തി ആഘോഷം കേരളത്തിലെ പ്രളയബാധിതർക്കുസമർപ്പിച്ചു ലോസ് ആഞ്ചലസ് മലയാളികൾ മാതൃകയായി.

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി (ഓം) സാണ് ഈവർഷത്തെ ഓണം-ഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലെ വരുമാനം മുഴുവനും കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

രമ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം മുഖ്യാഥിതിയായ നിധിൻഷായും ട്രാൻസാഡിയ ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ബി.യു. പട്ടേലും ചേർന്നു നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക രംഗങ്ങളിൽ ശ്രീനാരായണ ഗുരുവിന്‍റേയും ചട്ടമ്പി സ്വാമികളുടെയും സ്വാധീനത്തെകുറിച്ച് ജി.കെ. നായർ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുമനസുകൾക്ക് ഓം പ്രസിഡന്‍റ് രമ നായർ, ഡയറക്ടർ രവി വെള്ളത്തിരി, ജോയിന്‍റ് സെക്രട്ടറി ജയ് നായർ, സുരേഷ് എഞ്ചൂർ എന്നിവർ നന്ദി പറഞ്ഞു. ജിജു പുരുഷോത്തമനൊരുക്കിയ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. തുടർന്നു വിവിധ കാലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സാൻഡി പ്രസാദ്