ലൂക്കനിൽ സംയുക്ത തിരുനാളാഘോഷവും യാത്രയയപ്പു സമ്മേളനവും 15ന്

10:12 PM Sep 11, 2018 | Deepika.com
ഡബ്ലിൻ: സീറോ മലബാർ സഭ ലുക്കാൻ മാസ് സെന്‍ററിൽ സെപ്റ്റംബർ 15 ന് (ശനി) പരിശുദ്ധ കന്യാ മറിയത്തിന്‍റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് സീറോ മലബാർ ലിമറിക് ചാപ്ലിൻ ഫാ. റോബിൻ തോമസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ലദീഞ്ഞും തുടർന്നു പ്രദക്ഷിണവും ഫാ. ആന്‍റണി ചീരംവേലിക്ക് യാത്രയയപ്പും നൽകും.

ഈ വർഷത്തെ തിരുനാളിന്‍റെ ആർഭാടങ്ങൾ ഒഴിവാക്കി തിരുനാൾ കുർബാനമധ്യേയുള്ള സോത്രക്കാഴ്ച നാട്ടിലെ പ്രളയ ബാധിതപ്രദേശത്തെ സഹോദരരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നതാണ്.