+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന പഠന ക്യാന്പ് 11 ന്

കുവൈത്ത് : കേരള ഇസ് ലാഹി സെന്‍റർ സെപ്റ്റംബർ 11 ന് (ചൊവ്വാ) ഖുര് തുബ ഇഹ് യാഉത്തുറാസ് ഹാളിൽ മുഴുദിന പഠന ക്യാന്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 ന് ആരംഭിക്കുന്ന ക്യാന്പിൽ വിവിധ സെഷനുകളിൽ ഹലാവത്തുല് ഖു
ഏകദിന പഠന ക്യാന്പ് 11 ന്
കുവൈത്ത് : കേരള ഇസ് ലാഹി സെന്‍റർ സെപ്റ്റംബർ 11 ന് (ചൊവ്വാ) ഖുര് തുബ ഇഹ് യാഉത്തുറാസ് ഹാളിൽ മുഴുദിന പഠന ക്യാന്പ് സംഘടിപ്പിക്കുന്നു.

രാവിലെ 10 ന് ആരംഭിക്കുന്ന ക്യാന്പിൽ വിവിധ സെഷനുകളിൽ ഹലാവത്തുല് ഖുര്ആന് (സമീര് എകരൂല്), ഹിജ് റ ചരിത്രവും വസ്തുതയും (അഷ്കര് സ്വലാഹി), ആദരിക്കപ്പെടേണ്ട ദൈവിക ചിഹ്നങ്ങൾ (അഷ് റഫ് എകരൂല്), അനിസ് ലാമിക ഭൂമികയില് തൌഹീദിന്റെ പ്രാധാന്യവും ശൈലിയും (പി.എൻ അബ്ദുറഹിമാന്), പ്രകൃതി ദുരന്തങ്ങളിലെ ദൈവീക പാഠങ്ങള് (അബ്ദുസലാം സ്വലാഹി), സലഫി പ്രബോധനം സാധ്യതയും ബാധ്യതയും (പി.എൻ. അബ്ദുൾ ലത്തീഫ് മദനി) എന്നിവർ അവതരിപ്പിക്കും.

മുഹമ്മദ് ഫൈസാദ് സ്വലാഹി അവതരിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമും ഡോ. സയിദ് നേതൃത്വം നല്കുന്ന മെഡിക്കൽ അവയർനസ് ക്ലാസും ക്യാന്പിന്‍റെ ഭാഗമായിരിക്കും. തുടർന്നു ഇസ് ലാഹി മദ്രസ്സ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97895580.

റിപ്പോർട്ട്: സലിം കോട്ടയിൽ