+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമര്‍പ്പണം വിശ്വാസിയുടെ മുഖമുദ്ര: എ.കെ അബ്ദുല്‍ മജീദ്

മക്ക: ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസാണ് വിശ്വാസികളുടെ മുഖമുദ്രയെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എ.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നാ
സമര്‍പ്പണം വിശ്വാസിയുടെ മുഖമുദ്ര: എ.കെ അബ്ദുല്‍ മജീദ്
മക്ക: ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസാണ് വിശ്വാസികളുടെ മുഖമുദ്രയെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എ.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നാടും വീടും വിട്ട് ഹജ്ജിനെത്തിയവര്‍ക്ക് സേവനം ചെയ്യുക എന്നത് മഹത്തരമായ കാര്യവും പ്രതിഫലാര്‍ഹവുമാണ്. അക്കാര്യത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറത്തിന്റെ സേവനം മാതൃകാപരമാണ്. ഇന്ത്യാ ഫ്രറ്റെര്‍ണിറ്റി ഫോറം പ്രവര്‍ത്തകരുടെ വളണ്ടിയര്‍ സംഗമത്തില്‍ മിഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അബ്ദുല്‍ മജീദ് മാസ്റ്റര്‍ മക്കയിലെത്തിയത്. ഏരിയ സെക്രട്ടറി അബ്ദുസലാം, വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദല്‍ ഗഫാര്‍ സംസാരിച്ചു. ജുമുഅ നമസ്‌കാരാനന്തരം ബസ് പോയിന്റുകളിലും ഹറമിലും ഫ്രറ്റെര്‍ണിറ്റി ഫോറം വെള്ളവും ചെരിപ്പും വിതരണം ചെയ്തു. ഇന്ത്യക്കാരുടെ പ്രധാന ബസ് പോയിന്റുകളായ മഖ്ബസ് ജിന്ന്, ശൈബ് ആമിര്‍ ബസ്‌പോയിന്റുകളില്‍ സുബൈര്‍ പെരുമ്പാവൂര്‍, നാസര്‍ ചങ്ങരംകുളം, സാലിഹ് ചങ്ങനാശേരി, ഉബൈദ്, അന്‍സാര്‍ കൂട്ടിലങ്ങാടി, റാഫി വേങ്ങര എന്നിവരും ഹറമില്‍ സുനീര്‍ കൊണ്ടോട്ടി, സുഹൈല്‍ പട്ടര്‍ക്കടവ് എന്നിവരും നേതൃത്വം നല്‍കി. അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ സേവനം തുടരുമെന്ന് വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്ല അബൂബക്കര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ ടി പെരുവള്ളൂര്‍