+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിനു പുനെ പേപ്പൽ സെമിനാരിയുടെ വക കൈത്താങ്ങ്

പൂന: പൂന പേപ്പൽ സെമിനാരിയിൽ നിന്നും മലയാളി വൈദിക വിദ്യാർഥികളുടെ കൂട്ടായ്മയായ മാർത്തോമ്മ മലയാള സമാജത്തിന്‍റെ സഹകരണത്തോടെ കേരളത്തിലെ ദുരിത മേഖലകളിലേയ്ക്ക് അവശ്യവസ്തുക്കൾ അടങ്ങിയ ഏഴ് ട്രക്കുകൾ എത്തിച്ച
കേരളത്തിനു  പുനെ പേപ്പൽ സെമിനാരിയുടെ വക കൈത്താങ്ങ്
പൂന: പൂന പേപ്പൽ സെമിനാരിയിൽ നിന്നും മലയാളി വൈദിക വിദ്യാർഥികളുടെ കൂട്ടായ്മയായ മാർത്തോമ്മ മലയാള സമാജത്തിന്‍റെ സഹകരണത്തോടെ കേരളത്തിലെ ദുരിത മേഖലകളിലേയ്ക്ക് അവശ്യവസ്തുക്കൾ അടങ്ങിയ ഏഴ് ട്രക്കുകൾ എത്തിച്ചു.

ഓഗസ്റ്റ് 19 മുതൽ 29 വരെ നീണ്ടുനിന്ന "ഡൂ ഫോർ കേരള’ എന്ന കാന്പയിനിലൂടെ പൂനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവരിൽനിന്ന് സംഭരിച്ച ഭക്ഷ്യ വസ്തുക്കൾ, തുണിത്തരങ്ങൾ, മരുന്നുകൾ, സാനിട്ടേഷൻ സാമഗ്രികൾ എന്നിവ അടങ്ങിയ 70 ടണ്‍ അവശ്യ സാധനങ്ങളാണ് കേരളത്തിൽ എത്തിച്ചത്.

പ്രളയ ദുരിതത്തിൽ ക്ലേശിക്കുന്ന കോട്ടപ്പുറം, പറവൂർ, ആലുവ, വരാപ്പുഴ, കൊച്ചി, പുനലൂർ, ഇടുക്കി എന്നിവിടങ്ങളിലെ രൂപത കേന്ദ്രങ്ങൾ വഴിയും സഭാസ്ഥാപനങ്ങൾ വഴിയുമാണ് ഇവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നത്.

പേപ്പൽ സെമിനാരി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്‍റ് ക്രാസ്ത, ഡീനോബിളി കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജേക്കബ് കുളങ്ങര എന്നിവർ നേതൃത്വം നൽകിയ കാന്പയിനിൽ പേപ്പൽ സെമിനാരിയിലെ വൈദീക വിദ്യാർഥികൾക്കു പുറമേ ഡീനോബിളി കോളജ്, എസ് വിഡി സെമിനാരി എന്നിവിടങ്ങളിലെ വൈദികരും വൈദീക വിദ്യാർഥികളും കാന്പസിലെ സിസ്റ്റേഴ്സും പങ്കെടുത്തു.

ദുരിത മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി വൈദീക വിദ്യാർഥികളടെ സഹകരണത്തോടെ തുടർ പദ്ധതികൾ വിഭാവനം ചെയ്തുവരുന്നതായി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്‍റ് ക്രാസ്ത അറിയിച്ചു.