+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് ഡൽഹി രൂപത സാന്തോം ബൈബിൾ കൺവൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ

ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപതയുടെ ആഭിമുഖ്യത്തിൽ സാന്തോം ബൈബിൾ കൺവൻഷൻ "അഭിഷേകാഗ് നി 2018' സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഐഎൻഎയിലുള്ള ത്യാഗരാജാ സ്റ്റേഡിയത്തിൽ ദിവസവും രാവിലെ 8.3
ഫരീദാബാദ് ഡൽഹി രൂപത സാന്തോം ബൈബിൾ കൺവൻഷൻ  സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ
ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപതയുടെ ആഭിമുഖ്യത്തിൽ സാന്തോം ബൈബിൾ കൺവൻഷൻ "അഭിഷേകാഗ് നി 2018' സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഐഎൻഎയിലുള്ള ത്യാഗരാജാ സ്റ്റേഡിയത്തിൽ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയാണ് കൺവൻഷൻ.

സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ രാവിലെ 8.30ന് ജപമാല, 9ന് ധ്യാനം, 12ന് വിശുദ്ധ കുർബാന, ഒന്നിന് ഉച്ചഭക്ഷണം, രണ്ടു മുതൽ നാലു വരെ ധ്യാനം. 4 മുതൽ 5 വരെ ആരാധന എന്നിവ നടക്കും.

രണ്ടിന് രാവിലെ 8.30 ജപമാല, 9 ന് ധ്യാനം, 11ന് ആഘോഷമായ വിശുദ്ധ കുർബാന, ഒന്നിന് ഉച്ചഭക്ഷണം, രണ്ടു മുതൽ 4 വരെ ധ്യാനം, 4 മുതൽ 5 വരെ ദിവ്യകാരുണ്യാരാധന, സമാപന ആശിർവാദം എന്നിവ നടക്കും.


മൂന്നു ദിവസത്തെ കൺവൻഷൻ നയിക്കുന്നത് റവ. ഫാ. സേവ്യർ വട്ടായിൽഖാനും സംഘവുമാണ്. കൺവൻഷന്‍റെ വിജയത്തിനായി ഫാ. മാർട്ടിൻ പാലമറ്റം ജനറൽ കൺവീനറായും ഫാ. റോബി കൂത്താനിയിൽ പബ്ലിസിറ്റി കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്