+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽക്കാജി സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സംയുക്ത തിരുനാൾ

ന്യൂഡൽഹി: കൽക്കാജി സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ ഔസേപ്പിതാവിന്‍റേയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും സംയുക്ത തിരുനാളാഘോഷം സെപ്റ്റംബർ ഒന്നു മുതൽ 9 വരെ തീയതികളിൽ ആഘോഷിക്കുന്നു. സെപ്റ്റംബർ
കൽക്കാജി സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സംയുക്ത തിരുനാൾ
ന്യൂഡൽഹി: കൽക്കാജി സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ ഔസേപ്പിതാവിന്‍റേയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും സംയുക്ത തിരുനാളാഘോഷം സെപ്റ്റംബർ ഒന്നു മുതൽ 9 വരെ തീയതികളിൽ ആഘോഷിക്കുന്നു.

സെപ്റ്റംബർ ഒന്നിനു (ശനി) വൈകുന്നേരം 7.15ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് വികാരി ഫാ. റോമൾ കണിയാംപറന്പിൽ കാർമികത്വം വഹിക്കും.

രണ്ടിനു (ഞായർ) രാവിലെ എട്ടിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് വികാരി ഫാ. റോമൾ കണിയാംപറന്പിൽ കാർമികത്വം വഹിക്കും.

മൂന്നു മുതൽ 8വരെ തീയതികളിൽ വൈകുന്നേരം 7.15 മുതൽ ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ ഒന്പതിന് രാവിലെ എട്ടിന് ആഘോഷമായ തിരുനാൾ കുർബാനക്ക് ലുധിയാന മേരി മാതാ ചർച്ച് വികാരി ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികത്വം വഹിക്കും. ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. പയസ് മലേകണ്ടത്തിൽ സന്ദേശം നൽകും. തുടർന്നു പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടക്കും.