ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തികപൊങ്കാല സെപ്റ്റംബർ രണ്ടിന് (ഞായർ) നടക്കും.
രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത് അടികയുടെയും അഖിൽ ദേവിന്റേയും കാർമികത്വത്തിൽ രാവിലെ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.
വിവരങ്ങൾക്ക് : ഉണ്ണിപിള്ള 9654425750, പി.ആർ. പ്രേമചന്ദ്രൻ 9891302376.
റിപ്പോർട്ട് : പി.എൻ. ഷാജി