+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയക്കെടുതി : ദുരിതാശ്വാസ നിധിയിലേക്ക് മയൂർ വിഹാർ കേരള സമാജത്തിന്‍റെ സ്നേഹ സ്‌പർശം

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് മയൂർ വിഹാർ കേരള സമാജത്തിന്‍റെ സ്നേഹ സ്‌പർശം. ദുരിതത്തിൽ നൊമ്പരമനുഭവിക്കുന്നവരുടെ താത്കാലിക സാന്ത്വനമായി ഒമ്പതു ലക്ഷത്തി അറുപതിനായ
പ്രളയക്കെടുതി : ദുരിതാശ്വാസ നിധിയിലേക്ക് മയൂർ വിഹാർ കേരള സമാജത്തിന്‍റെ സ്നേഹ സ്‌പർശം
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് മയൂർ വിഹാർ കേരള സമാജത്തിന്‍റെ സ്നേഹ സ്‌പർശം. ദുരിതത്തിൽ നൊമ്പരമനുഭവിക്കുന്നവരുടെ താത്കാലിക സാന്ത്വനമായി ഒമ്പതു ലക്ഷത്തി അറുപതിനായിരം രൂപയുടെ സാധനസാമഗ്രികൾ നാട്ടിലേക്ക് അയച്ചു.

ഓഗസ്റ്റ് 19 മുതൽ 26 വരെ ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സമീപത്തൊരുക്കിയ പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലൂടെയാണ് അവശ്യ വസ്‌തുക്കൾ ശേഖരിച്ചത്. മരുന്നുകൾ, പാത്രങ്ങൾ, ബിസ്കറ്റ്, ബേക്കറി സാധനങ്ങൾ, തേയില, പഞ്ചസാര, പാൽപ്പൊടി, സാനിട്ടറി നാപ്‌കിൻസ്, കുടിവെള്ളം, സോപ്പ്, ക്ലീനിംഗ് സാധനങ്ങൾ എന്നിവയ്ക്കു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51,000 രൂപ ചെക്കായും 80,000 രൂപ കാഷായും നൽകി.

കേരള സമാജത്തിലെ വനിതകളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ പായ്ക്കു ചെയ്ത് വിതരണത്തിനായി അയച്ചതെന്ന് സെക്രട്ടറി എൻ.എസ്. ബാബു പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി