ന്യൂഡൽഹി: ഡൽഹി ഭദ്രാസനം മർത്തമറിയം സമാജം ഏകദിന സമ്മേളനം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മുതൽ മയൂർ വിഹാർ ഫേയ്സ് 3 സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നു. സാം വി. ഗബ്രിയേൽ കോറെപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദാഹിക്കുന്നവനു ഞാൻ ജീവ നീരുറവയിൽ നിന്നും സൗജന്യമായി കൊടുക്കും(വെളിപ്പാട് 21:6) എന്ന മുഖ്യ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി കേന്ദ്ര ജനറൽ സെക്രട്ടറി പ്രൊഫയ മേരി മാത്യു ക്ലാസി നയിക്കും. കേരളത്തിൽ പ്രകൃതിക്ഷോഭത്തിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തും.
യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും. വിവിധ പ്രവർത്തന മേഖലകളിൽ അംഗീകാരം ലഭിച്ചവരെ ആദരിക്കും. വിവിധ സഹായധനങ്ങൾ വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് റവ. ഫാ. പത്രോസ് ജോയി, വികാരി റവ. ഫാ. ജയ്സണ് ജോസഫ്, ജനറൽ സെക്രട്ടറി റെയ്ച്ചൽ ജോഷ്വാ, സൂസൻ രാജു എന്നിവർ നേതൃത്വം നൽകും.
റിപ്പോർട്ട്: ജോജി വഴുവടി