ചെയർമാൻ: ഡോ.പി.എ.ഇബ്രാഹിം (ദുബായ്), വൈസ് ചെയർമാൻമാർ : ബേബി മാത്യു സോമതീരം(കേരളം) ഡോ.വി.എം.സുനന്ദകുമാരി(കേരളം) ബിജു ജോസഫ് (അയർലണ്ട്)
പ്രസിഡന്റ്: ഗോപാലപിള്ള (ടെക്സസ്), വൈസ് പ്രസിഡന്റുമാർ : ജോണ്‍ മത്തായി (അഡ്മിനിസ്ട്രേഷൻ, ഷാർജ),പി.വി. അനോജ്കുമാർ (ഓർഗനൈസേഷണൽ ഡെവലപ്മെന്റ്, കേരളം).
ജനറൽ സെക്രട്ടറി : ജോസഫ് കില്ലിയാൻ (ജർമനി), അസോസിയേറ്റ് സെക്രട്ടറി: ലിജു മാത്യു(ദുബായ്).
ട്രഷറർ: തോമസ് അറന്പൻകുടി (ജർമനി). ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ : തോമസ് കണ്ണങ്കേരിൽ(ജർമനി).
സബ്കമ്മറ്റി: ആൻഡ്രൂ പാപ്പച്ചൻ, ന്യൂജേഴ്സി (ഡബ്ല്യുഎംസി സെന്റർ), ഷാബു.ജി ഒമാൻ, (വെബ്സെറ്റ് അഡ്മിൻ), മേഴ്സി തടത്തിൽ, ജർമനി (വുമൻസ് ഫോറം), ബാബു അലക്സ്, തിരുവനന്തപുരം(ടൂറിസം), ഡോ.അജിത്കുമാർ കവിദാസൻ, ലണ്ടൻ (ഗുഡ്വിൽ അംബാസഡർ), ജോസ് പുതുശേരി, ജർമനി(ഓഡിറ്റർ). മറ്റു സ്ഥാനങ്ങളിലേയ്ക്ക് ഭാരവാഹികളെ നോമിനേറ്റു ചെയ്യുമെന്ന് ഗ്ലോബൽ പ്രസിഡന്റ് അറിയിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് നേതാക്കൾ പ്രസംഗിച്ചു. കേരള വനംവകുപ്പു മന്ത്രി അഡ്വ.കെ.രാജു, ഡോ.ശശി തരൂർ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി. എന്നിവരെ കൂടാതെ ഇരുപതോളം രാജ്യങ്ങളിൽ നിന്നെത്തിയ കൗണ്‍സിൽ പ്രതിനിധികളും ജർമൻ മലയാളികളും മാധ്യമ പ്രവർത്തകരും അടക്കം 150 പേർ സമ്മേളനത്തിൽ പങ്കെടുത്തു.
ഡബ്ല്യുഎംസിയുടെ പന്ത്രണ്ടാമത് ഗ്ലോബൽ കോണ്‍ഫ്രൻസ് 2020ൽ കോഴിക്കോട്ടു നടത്താനും ഗ്ലോബൽ കമ്മറ്റി തീരുമാനിച്ചു. 1995ൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ ആരംഭിച്ച കൗണ്‍സിലിന് ആഗോള തലത്തിൽ 52 പ്രൊവിൻസുകളും അനവധി ചാരിറ്റി പ്രവർത്തനങ്ങളും കൈമുതലായുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ