ന്യൂയോർക്ക്: പ്രകൃതിക്ഷോഭത്തെ കേരളജനത നേരിടുന്ന ദുരിതത്തെ തുടർന്നു ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ക്വീൻസിലെ ഗ്ലെൻ ഓക്സ് ഹൈസ്കൂളിൽ സെപ്റ്റംബർ ഒന്നിന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കി.
164മത് ഗുരുദേവ ജയന്തി ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തിൽ (100 Lakeville Rd, New Hyde Park, NY 11040) സെപ്റ്റംബർ 2ന് രാവിലെ 10ന് ആചരിക്കുന്നതാണ്.
ഓണാഘോഷങ്ങൾക്ക് വേണ്ടി ചെലവാക്കാനിരുന്ന പണവും അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുകയും കൂടി ദുരിതാശ്വാസ പ്രവർത്തനത്തിന് കേരളത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രേണുക സുരേഷ് ബാബു അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം