+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒൻപതര കോടി സമാഹരിച്ചു

ഷിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോൻ പൂത്തുറയിലും ഫെയ്സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു.ചൊവാഴ്ച ഉച്ചവരെ 1,353,424 ഡോളർ
പ്രളയദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒൻപതര കോടി സമാഹരിച്ചു
ഷിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോൻ പൂത്തുറയിലും ഫെയ്സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു.

ചൊവാഴ്ച ഉച്ചവരെ 1,353,424 ഡോളർ പിരിഞ്ഞു കിട്ടി. ഒൻപതര കോടി രൂപ. അഞ്ചര ദിവസം കൊണ്ട് ഇത്തരമൊരു നേട്ടം കൈവരിച്ച ചരിത്രം കുറഞ്ഞത് മലയാളികൾക്കിടയിലെങ്കിലുമില്ല. തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും.

ആറു ദിവസം മുൻപ് ഫണ്ട് ശേഖരണം തുടങ്ങുന്പോൾ അരുണും അജോയും ആരും അറിയാത്ത സാധാരണ വ്യക്തികളായിരുന്നു. ആറു ദിവസം കൊണ്ട് ഇരുവർക്കും ഹീറൊയുടെ പരിവേഷം. അവരെ അറിയാത്തവരില്ലെന്നായി. എന്തായാലും നിനക്കാതെ വന്ന ഖ്യാതിയിൽ ഇരുവർക്കും സന്തോഷം. വീട്ടുകാർക്കും സന്തോഷം. അതിലും പ്രധാനം ഈ ദുരന്തത്തിൽ ഇത്രയെങ്കിലും ചെയ്യാനായല്ലൊ എന്ന സംതൃപ്തി.

ബിസിനസ് രംഗത്തും പ്രവർത്തിക്കുന എഞ്ചിനിയറായ അരുണിന്‍റെ പത്നിജനി. മൂന്നും ഒന്നും വയസുള്ള രണ്ടു പുത്രന്മാരുണ്ട്. അവിവാഹിതനാണ് അജോ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം