ഹൂസ്റ്റണ്‍: ലേക്ക് ഷോർ ഹാർബർ മലയാളികൾ ഓണാഘോഷം ഒഴിവാക്കി മുഴുവൻ തുകയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ശനിയാഴ്ച ലേക്ക് ഷോർ ഹാർബർ തറവാട്ടു മുറ്റത്ത് (ക്ലബ്ഹൗസ്) ഒത്തു കൂടിയ അംഗങ്ങൾ കേരള ജനതയോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും കേരള ജനതയ്ക്കു വേണ്ടി പ്രാർഥന നടത്തുകയും ചെയ്തു. തുടർന്ന് അംഗങ്ങൾ ഉദാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഏറെ പ്രതീക്ഷ നൽകി യുവ തലമുറ സജീവമായി പങ്കെടുക്കുകയും ആരും പ്രതീക്ഷിക്കാത്ത തരത്തിൽ വൻ തുകകൾ സംഭാവന ചെയ്തത് ഏറെ ശ്രദ്ധേയമായി. ഡോ. സാം ദുരിതാശ്വാസ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സെബാസ്റ്റ്യൻ പാലാ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ജീമോൾ ടോമി കേരള ജനതയ്ക്കു വേണ്ടി നടത്തിയ പ്രാർത്ഥന നയിച്ചു. എബി പതിയിൽ എല്ലാവർക്കും നന്ദി പറഞ്ഞു. തോമസ്കുട്ടിയും പ്രമോദ് റാന്നിയും നയിച്ച സിംഫണി ഓക്സ്ട്രാ കേരളത്തിനു വേണ്ടി ആശ്വാസഗീതങ്ങൾ ആലപിച്ചു. ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ടോണി വാല്ലെസ് മുഖ്യാതിഥിയായും ഷാജി കൊണ്ടൂർ, സ്റ്റീഫൻ ഫിലിപ്പോസ്, ടോമി ജോസഫ്, റെനി കവലയിൽ എന്നിവർ വിവിധ കമ്മറ്റികൾക്കു വേണ്ടി പ്രവർത്തിച്ചു.
റിപ്പോർട്ട്: ജി .കൃഷ്ണമൂർത്തി