സിഡ്നി: ജൻമനാടിന്റെ ദുഖത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ മലയാളി സംഘടനകൾ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചു. സിഡ്നി, മെൽബണ്‍, കാൻബറ, പെർത്ത് എന്നീ പട്ടണങ്ങളിലെ മിക്ക മലയാളി അസോസിയേഷനുകളും മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഓണാഘോഷ പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചു.
മാസങ്ങളോളം നീണ്ട തയാറെടുപ്പുകളും കലാ പരിപാടികളുടെ റിഹേഴ്സലുകളും മറ്റു സാന്പത്തിക നഷ്ടങ്ങളും വകവയ്ക്കാതെയാണ് മലയാളി സംഘടനകൾ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചത്. കാൻബറ മലയാളി അസോസിയേഷൻ , സിഡ്നി മലയാളി അസോസിയേഷൻ , പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ , നൻമ കഐഫ്സി സിഡ്നി എന്നീ സംഘടനകളാണ് ഓണാഘോഷങ്ങൾ ഒഴിവാക്കിയത്.
എല്ലാ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ ശേഖരിച്ച പണം നൽകാൻ തയാറെടുക്കുകയാണ്. സിഡ്നി കേന്ദ്രീകരിച്ച് ഓസ്ട്രേലിയൻ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖരേയും മറ്റു ഭാഷാ വിഭാഗങ്ങളിലെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സോളിഡാരിറ്റി യോഗങ്ങളും നടക്കും. സിഡ്നിയിലെ മലയാളി ചാരിറ്റി സംഘടനയായ ഓസിന്റെ കെയറിന്റെ ആഭി മുഖ്യത്തിൽ ഓഗസ്റ്റ് 25നു വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാരിറ്റി ഡ്രൈവ് യോഗങ്ങളും നടക്കും.
റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്