ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിനു കീഴിൽ ഹജ്ജ് സേവനം നടത്തുന്ന അറഫ വോളന്റിയർ ടീമിന്റെ ആദ്യ സംഘം പുണ്യഭൂമിയിലെത്തി. ഈ വർഷം ഫോറത്തിനു കീഴിൽ 1500 പേരാണ് സേവനപ്രവർത്തനങ്ങൾ നടത്തുന്നത്. അറഫയിൽ ഹാജിമാരെ സേവിക്കുന്നതിനുള്ള സംഘത്തിൽ നിന്ന് 150 പേരടങ്ങുന്ന ആദ്യ ബാച്ചാണ് ജിദ്ദയിൽ നിന്ന് കഴിഞ്ഞ ദിവസം പുണ്യനഗരിയിലെത്തിയത്.
ഫ്രറ്റേണിറ്റി ഫോറം അറഫ വോളന്റിയർ സർവീസ് ക്യാപ്റ്റൻ മുനീബ് പാഴൂർ, ജനറൽ കോഓർഡിനേറ്റർ മുദസിർ മംഗലാപുരം എന്നിവരാണ് ആദ്യ ബാച്ചിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം (ഐപിഡബ്ലുഎഫ്) പ്രസിഡന്റ് അബ്ദുൽ അസീസ് കിദ്വായി, ഐപിഡബ്ലുഎഫ് ജനറൽ സെക്രട്ടറി ഖമർ സാദ, കാക്കി ത്വയ്ബ ട്രസ്റ്റി ഷമീം കൗസർ, കാക്കി ത്വയ്ബ വോളന്റിയർ കോഓർഡിനേറ്റർ ഇമ്രാൻ കൗസർ, നിഹമത്തുള്ള ചെന്നൈ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണൽ പ്രസിഡന്റ് ഫയിസുദ്ദീൻ, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അഷ്റഫ് മൊറയൂർ എന്നിവർ ചേർന്ന് ദേശീയ പതാക കൈമാറി ആദ്യ സംഘത്തെ യാത്രയാക്കി. അറഫ വോളന്റിയർ സർവീസ് ക്യാപ്റ്റൻ മുനീബ് പാഴൂർ, ഫോറം ഹജ്ജ് സർവീസ് കോഓർഡിനേറ്റർ അബ്ദുൽ റഉൗഫ് ചേരൂർ തുടങ്ങിയവർ പതാക ഏറ്റുവാങ്ങി.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ