അബുദാബി: കേരളത്തിലെ പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്കു വേണ്ടി വിവിധ സഹായ പദ്ധതികൾ ഇതിനകം ഏറ്റെടുത്ത പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് സാധനസാമഗ്രികൾ സമാഹരിക്കാൻ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എട്ട് ശാഖകളിൽ ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇന്ത്യയിലെ ജീവനക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സേവനരംഗത്തുണ്ട്. ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി ഇതിനകം 2.25 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്.
വസ്ത്രങ്ങൾ, ടോർച്ച് തുടങ്ങി കേരള സർക്കാർ നിർദ്ദേശിച്ച ഉപയോഗപ്രദമായ പുതിയ സാധനങ്ങളും ഉപകരണ സാമഗ്രികളുമാണ് എട്ട് ശാഖകളിൽ ശേഖരിക്കുക. എം കാർഗോ ഗ്രൂപ്പിലെ 123 കാർഗോ, ബെസ്റ്റ് എക്സ്പ്രസ് കാർഗോ, ടൈം എക്സ്പ്രസ് കാർഗോ, മെട്രോ കാർഗോ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അബുദാബി ഹംദാൻ സ്ട്രീറ്റിലെ ബറോഡ ബാങ്കിനടുത്തുള്ള മെയിൻ ബ്രാഞ്ച്, മുസഫ ഷാബിയ സെക്ടർ 10 ലെ ബ്രാഞ്ച്, ദുബായിൽ കരാമ, ഖുസൈസ്, ലുലു വില്ലേജ്, അൽ ഖൂസ് ബ്രാഞ്ചുകളിലും ഷാർജ റോള, അജ്മാൻ മെയിൻ ബ്രാഞ്ചുകളിലും സാധനങ്ങൾ സ്വീകരിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള