കുവൈത്ത്: അപ്രതീക്ഷിതമായെത്തിയ പ്രളയ ദുരന്തം കണ്ണീർ കടലാക്കിയ കേരളത്തിന്റെ വേദനയിൽ കൈത്താങ്ങുമായി കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റിയും.
ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന ഇരിട്ടി താലൂക്കിലെ 75 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് വിതരണവും, പേമാരിയിൽ ഭവനത്തോടൊപ്പം ഭാര്യയേയും പിതാവിനേയും നഷ്ടപെട്ട അയ്യൻകുന്നിലെ ഇമ്മട്ടിൽ ജയ്സണിനുള്ള ധനസഹായവും കാക്കയങ്ങാട് പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ സന്നിഹിതനായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ