ഫിലഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയ വാർഷിക പിക്നിക് ഓഗസ്റ്റ് 11 ശനിയാഴ്ച ബക്സ്കൗണ്ടിയിലെ കോർ ക്രീക്ക് പാർക്കിൽ നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നുവെങ്കിലും കുട്ടികളടക്കം ധാരാളം പേർ പിക്നിക്കിൽ പങ്കെടുത്ത് തങ്ങളുടെ കായിക കഴിവുകൾ പ്രകടിപ്പിച്ചു.
പാർക്കിലെ 11ാം നന്പർ പവിലിയനിൽ രാവിലെ പത്തരയ്ക്ക് ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്ത പിക്നിക്കിനോടനുബന്ധിച്ചു വിവിധ കായികമൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കും, പ്രായമായവർക്കും വെവേറെ മൽസരങ്ങൾ ഉണ്ടായിരുന്നു. ഇടവകയിലെ യുവജനങ്ങളും അഡൾട്ട് വോളന്റിയേഴ്സും മൽസരങ്ങൾ കോർഡിനേറ്റു ചെയ്തു. വടംവലി, വോളിബോൾ, ഷോട്ട്പുട്ട്, മ്യൂസിക്കൽ ബോൾ പാസിംഗ്, ബാഡ്മിന്റണ്‍, ഷട്ടിൽ കോക്ക്, ബാസ്കറ്റ്ബോൾ ഉൾപ്പെടെ നിരവധി മൽസരങ്ങളും, കുട്ടികൾക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ചു ക്രമീകരിച്ചിരുന്നു. മൽസരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫികൾ പിക്നിക്ക് സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്തു.
ഇടവകയിലെ ഹോസ്പിറ്റാലിറ്റി ടീമിന്റെ മേൽനോട്ടത്തിൽ രുചികരമായ ബാർബികണ്ട വിഭവങ്ങൾ തയാറാക്കിയിരുന്നു. പിക്നിക്കിൽ പങ്കെടുത്തവരിൽനിന്നും നറുക്കെടുപ്പ് നടത്തിയ ലക്കി ഡ്രോയിൽ ഭാഗ്യസമ്മാനത്തിനർഹനായ ഷാജൻ കുരിശേരിക്ക് ഫിലഡൽഫിയായിലെ പേരെടുത്ത അറ്റോർണിയായ ജോസഫ് എം. കുന്നേൽ സ്പോണ്സർ ചെയ്ത ഐപാഡ് സമ്മാനമായി ലഭിച്ചു.ട്രസ്റ്റിമാരായ ജോസ് തോമസ്, മോഡി ജേക്കബ്, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവർ പിക്നികിന്റെ ക്രമീകരണങ്ങൾ ചെയ്തു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ