ഷിക്കാഗോ : അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ കെവിടിവി യുവജനവേദിയുടെ സഹായത്താൽ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായനിധിയിലേക്ക് സംഭാവനയായി ഒരു മില്യണ്‍(7 കോടി രൂപ) ലഭിച്ചു കഴിഞ്ഞു. ഈ സഹായം ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് അരുണ്‍ അഭിപ്രായപ്പെട്ടു.
ഈ ഉദ്യമത്തിൽ ആദ്യം മുതലേ സഹകരിക്കാൻ സാധിച്ചതും അതിലൂടെ കേരള ജനതയ്ക്ക് ഒരു തുണയാകാൻ കഴിഞ്ഞതും ക്നാനായ വോയിസിനും കെവിടിവിയ്ക്കും തനിക്കും ദൈവാനുഗ്രഹമാണെന്ന് സാജു കണ്ണന്പള്ളി അഭിപ്രായപ്പെട്ടു. ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചത് യൂവജനങ്ങൾക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രചോദനമായി മാറിയെന്ന് അജോ മോൻ പൂത്തുറയിൽ പറഞ്ഞു.
ഫേസ്ബുക്കിലൂടെ സമാഹരിച്ച മുഴുവൻ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് നൽകുമെന്നാണ് ഫണ്ട് സമാഹരണത്തിന് ചുക്കാൻ പിടിക്കുന്ന സ്റ്റീയറിംഗ് കമ്മറ്റി അറിയിച്ചത്.
അരുണ്‍ നെല്ലാമറ്റം, സാജു കണ്ണന്പള്ളി, അജോമോൻ പൂത്തുറയിൽ, എബിൻ കുളത്തിൽകരോട്ട്, ജോസ് മണക്കാട്ട്, നിഖിൽ തേക്കിലക്കാട്ടിൽ, ആഷിഷ് അന്പേനാട്ട് എന്നിവരാണ് ഈ ഫണ്ട് സമാഹരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഈ ഫണ്ടുമായി ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ് , ഈ ദുരിതാശ്വാസ ഫണ്ട് സംബന്ധമായ എല്ലാ അറിയിപ്പുകളും KVTV ചാനലിലൂടെയും KVTV ഫേസ് ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണ്.
റിപ്പോർട്ട്: സാജു കണ്ണന്പള്ളി