വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് പകരം ജീവകാരുണ്യ സംഗമം നടത്തും. ഇതിലൂടെ സംഭാവനയായി കിട്ടുന്ന പണം ദുരിത മേഖലയിലേക്ക് നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഓഗസ്റ്റ് 25ന് വൈകുന്നേരം വിയന്നയിലെ ലീസിന്ഗേർ പ്ലാറ്റ്സിൽ ജീവകാരുണ്യ സംഗമം നടക്കും. ജീവകാരുണ്യ സംരംഭത്തിന് നിരവധി കലാകാര·ാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ മഹാ പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ജീവകാരുണ്യ സംഗമം നടത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാനും അതിലുപരി നമ്മുടെ ഉറ്റവർക്ക് സഹായമെത്തിക്കുന്നതിന് വിയന്ന മലയാളി അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.
ഈ മഹാ ദുരന്തത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരത്തിനും അതിലേറെ ഒരിറ്റ് ജീവജലം നൽകുന്നതിനും നമ്മുടെ ഈ വർഷത്തെ പരിപാടികൾ മാറ്റിവയ്ക്കട്ടെ.
നമ്മുടെ ഉറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ നടത്തുന്ന വിഎംഎയുടെ എളിയ സംരംഭമായി കണ്ട് ലീസിന്ഗേർ പ്ലാറ്റ്സിൽ നടക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുത്ത് കഴിയുന്ന സഹായം നൽകുവാൻ എല്ലാ സുഹൃത്തുക്കളോടും വിഎംഎയ്ക്ക് വേണ്ടി അഭ്യർഥിക്കുന്നു.
ഓഗസ്റ്റ് 25 ന് വൈകുന്നേരം വിയന്നയിലെ ലീസിന്ഗേർ പ്ലാറ്റ്സിൽ നടക്കുന്ന ഈ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ആർട്സ് ക്ല്ബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ, പ്രസിഡന്റ് രാജൻ കുറുന്തോട്ടിക്കൽ, സെക്രട്ടറി ജോർജ് ഞോണ്ടിമാക്കിലും അഭ്യർഥിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
വിയന്ന മലയാളി അസോസിയൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും
07:54 PM Aug 19, 2018 | Deepika.com