ലണ്ടൻ : യുക്മയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കൾ യുകെയിൽ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങൾ അയക്കുവാനാണു ഇപ്പോൾ ഉദ്ദേശിക്കുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോൾ ലഭ്യമാണെങ്കിലും രക്ഷാ ക്യാന്പുകളിൽ നിന്നും തിരികെ ഭവനത്തിലെത്തുന്പോൾ അവിടെ ഉപേക്ഷിച്ചുപോന്നവ ഒന്നും തന്നെ ഉപയോഗിക്കുവാൻ പറ്റാത്ത അവസ്ഥയിലായിരിക്കും എന്ന വസ്തുത മുന്നിൽ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുന്നത്.
അടുത്ത ശനിയാഴ്ച കയറ്റി അയ്ക്കത്തക്കരീതിയിൽ എല്ലാ അസോസിയേഷനുകളിൽ നിന്നും സന്നദ്ധ സംഘടനകൾ വഴിയും വസ്തുക്കൾ ശേഖരിച്ചു അനുവദനീയമായ കാർഗോ പാക്ക്റ്റുകളിലാക്കി എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ എല്ലാവരും സഹകരിക്കണമെന്ന് യുക്മ നാഷണൽ പ് സെക്രട്ടറി റോജിമോൻ അഭ്യർത്ഥിച്ചു.
ബുധനാഴ്ചക്ക് മുൻപായി യുക്മയിലെ അസോസിയേഷൻ തലത്തിൽ സാധനങ്ങൾ ശേഖരിച വ്യാഴാഴ്ച യുക്മ റീജണ്‍ തലത്തിൽ ഒരുമിച്ചുകൂട്ടി പായ്ക്ചെയ്ത് വെള്ളിയാഴ്ച ലണ്ടനിൽ എത്തിക്കത്തക്ക സംവിധാനമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കേരള സർക്കാരിന്റെ നിബന്ധനകൾ അനുസരിച്ചുള്ള പുതിയ സാധനങ്ങളായിരിക്കും ശേഖരിക്കുക. ഇപ്പോൾ നാട്ടിൽ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും മറ്റു യുക്മ പ്രവർത്തകരും കാർഗോ ഏറ്റുവാങ്ങി ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകളുടെയും റീജണൽ നാഷണൽ ഭാരവാഹികളുടെയും സന്നദ്ധസംഘടനകളുടെയും കലവറയില്ലാത്ത പ്രവർത്തനം കൊണ്ടുമാത്രമെ ഈ പദ്ധതി വിജയിപ്പിക്കുവാൻ സാധിക്കുകയുള്ളു. നമുക്ക് കൈകോർത്തു പിടിച്ചുകൊണ്ട് ഈ മഹാപ്രളയത്തിൽ നിന്നും കേരളക്കരയെ പൂർവ സ്ഥിതിയിൽ എത്തിക്കാം.
സാധനങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരണങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
സൗത്ത് ഈസ്റ്റ് റീജിയൻ
ലാലു ആന്റണി പോർട്സ്മൗത്ത് 07735041121
അജിത് വെണ്മണി ട്ണ്‍ബ്രിഡ്ജ് വെൽസ് 07957100426
അനിൽ വര്‍ഗീസ് ഹൊർഷാം 07462157487
സൗത്ത് വെസ്റ്റ് റീജിയണ്‍
വര്‍ഗീസ് ചെറിയാൻ ഓസ്ഫോർഡ് 07908544181
പദ്മരാജ് എം പി സാലിസ്ബറി 07576691360
ജിജി വിക്ടർ വിൽഷെയർ 07450465452
ഈസ്റ്റ് ആംഗ്ലിയ റീജിയൻ
ബാബു മങ്കുഴി ഇപ്സ്വിച്ച് 07793122621
ജോജോ തെരുവൻ സൗത്തെൻഡ് 07753329563
കുഞ്ഞുമോൻ ജോബ് കോൾചെസ്റ്റർ 07828976113
മിഡ്ലാൻഡ്സ് റീജിയൻ
ഡിക്സ് ജോർജ് നോട്ടിങ്ഹാം 07403312250
സന്തോഷ് തോമസ് ബെർമിങ്ഹാം 07545895816
നോബി കെ ജോസ് വൂസ്റ്റർ 07838930265
നോർത്ത് വെസ്റ്റ് റീജിയൻ
എബി വാറിംഗ്ടണ്‍ 07515691632
തങ്കച്ചൻ എബ്രഹാം 07883022378
ഹരികുമാർ പികെ 07828658274
യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ
വർഗീസ് ഡാനിയേൽ ഷെഫിൽഡ് 07882712049
സാജൻ സത്യൻ വൈക് ഫീൽഡ് 07946565837
പൗലോസ് തേലപള്ളി യോർക്ക് 07828300845
നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയണ്‍
എൽദോ ന്യൂ കാസിൽ 07828414538
സിബി തോമസ് സുന്ദർലാൻഡ് 07988996412
ഷാജി കൊറ്റിനാട് ഗ്ലാസ്ഗോ 07897350019
വെയിൽസ് റീജിയൻ
ബെന്നി അഗസ്റ്റിൻ കാർഡിഫ് 07860839364
പീറ്റർ താണോളിൽ 07713183350
ദുരിതബാധിതർക്ക് സ്നേഹസ്പർശവുമായി യുകെ മലയാളികൾ; അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്
07:52 PM Aug 19, 2018 | Deepika.com