+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡേവി, ഫ്‌ളോറിഡ: പ്രളയദുരന്തത്തില്‍ വേദനിക്കുന്ന േകരളത്തിലെ ജനതകളോട് പങ്കുചേര്‍ന്ന് ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ഡേവി മഹാത്മാഗാന്ധി സ്‌ക്വയറില്‍, കേരളചാപ്റ്റര്‍ പ്
ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡേവി, ഫ്‌ളോറിഡ: പ്രളയദുരന്തത്തില്‍ വേദനിക്കുന്ന േകരളത്തിലെ ജനതകളോട് പങ്കുചേര്‍ന്ന് ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ഡേവി മഹാത്മാഗാന്ധി സ്‌ക്വയറില്‍, കേരളചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയില്‍ന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍, കേരളത്തിലെ പ്രളയദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിന് മറ്റു സംഘടനകളുമായിചേര്‍ന്ന് സഹകരിക്കുന്നതിനു തീരുമാനിച്ചു.

ഐഎന്‍ഓസി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമന്‍ സി ജേക്കബ് കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി എല്ലാ സഘടനകളുമായി നിരുപാധികംസഹകരിക്കണമെന്നു ആവശ്യപ്പെട്ടു.

ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പ്രസംഗിച്ചു. ഡിട്രോയിറ്റില്‍ നിന്നും എത്തിയ ജയിംസ് കുരീക്കാട്ടില്‍ യോഗത്തില്‍ ആശംസ അറിയിച്ചു. അമല പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍ യോഗത്തില്‍ പ്രസംഗിച്ചു. കേരത്തിലേക്കു രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ അയക്കണമെന്ന് സെക്രട്ടറി സജി സക്കറിയാസ് ആവശ്യപ്പെട്ടു.മയാമിയിലെ മലയാളികളുടെ മാതൃതുല്യയായ കുഞ്ഞമ്മ കോശിയുടെ നേതൃത്വത്തില്‍ മഹാത്മാപ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തി.

മുന്‍ പ്രധനമന്ത്രി അടല്‍ബഹാരി വാജ്പായിയുടെ നിര്യയനത്തില്‍ അനുശോചനരേഖപ്പെടുത്തി. സജിസക്കറിയാസ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം