+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിസാല സ്റ്റഡി സർക്കിൾ പ്രാർഥനാ സദസ് സംഘടിപ്പിച്ചു

ജിദ്ദ : മഴക്കെടുതിമൂലം ദുരിതത്തിലാഴ്ന്ന കേരള ജനതക്കുവേണ്ടി റിസാല സ്റ്റഡി സർക്കിളിന് കീഴിൽ പ്രത്യേക പ്രാർഥനാ സദസ് സംഘടിപ്പിച്ചു. ഐ സി എഫ് സൗദി നാഷണൽ ചെയർമാൻ സയിദ് ഹബീബ് കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്
റിസാല സ്റ്റഡി സർക്കിൾ പ്രാർഥനാ സദസ് സംഘടിപ്പിച്ചു
ജിദ്ദ : മഴക്കെടുതിമൂലം ദുരിതത്തിലാഴ്ന്ന കേരള ജനതക്കുവേണ്ടി റിസാല സ്റ്റഡി സർക്കിളിന് കീഴിൽ പ്രത്യേക പ്രാർഥനാ സദസ് സംഘടിപ്പിച്ചു.

ഐ സി എഫ് സൗദി നാഷണൽ ചെയർമാൻ സയിദ് ഹബീബ് കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ദുരിതത്തിനിരയായവർക്കുള്ള ധന സമാഹരണത്തിനായി മുന്നിട്ടിറങ്ങണമെന്നും അതിൽ പങ്കാളികളാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവര്‍ത്തകര്‍ പങ്കെടുത്തു.കേരള ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആർ എസ്‌ സി യുടെ മുഴുവൻ പൊതു പരിപാടികളും നിർത്തിവച്ചതായി ഭാരവാഹികൾ അറിയിച്ചു.

ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ് ലിയാര്‍ അധ്യക്ഷനായ പരിപാടി ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ ചുണ്ടംപറ്റ സ്വാഗതവും യാഹ്യ വളപട്ടണം നന്ദിയും പറഞ്ഞു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ